മാങ്ങാട്ടുപറമ്പ് ∙ ഉത്തരകേരള സഹോദയ ജില്ലാ അത്ലറ്റിക് മീറ്റിൽ 138 പോയിന്റ് നേടി മേരിഗിരി ഇംഗ്ലിഷ് മീഡിയം സ്കൂൾ ഓവറോൾ ചാംപ്യൻമാരായി. 90 പോയിന്റ് നേടിയ ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ റണ്ണേഴ്സ്അപ് ആയി.
44 പോയിന്റോടെ ചിന്മയാ വിദ്യാലയവും ഭാരതീയ വിദ്യാഭവനും മൂന്നാം സ്ഥാനം പങ്കിട്ടു. 9 മീറ്റ് റെക്കോർഡുകൾ പിറന്നു.സമാപന സമ്മേളനം കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് എ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു.
സഫ ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ കെ.പി.സുബൈർ, കമൻഡാന്റ് എ.ശ്രീനിവാസൻ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു.
ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ എ.വിജയാനന്ദ്, ഐഎസ്ഡി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സുരേഷ് പൊതുവാൾ, ഉർസുലൈൻ സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അർച്ചന പോൾ, ഇന്ദിരാഗാന്ധി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ.ഇ.ആർ.മധു, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബ്രദർ റെജി സ്കറിയ, മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ ബ്രദർ ജോണി ജോസഫ്, ബെൻ ഹിൽ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പൽ ഫാ.സന്തോഷ്, കണ്ണൂർ ചിന്മയ വിദ്യാലയ കായിക അധ്യാപകൻ ദിവാകർ ചന്ദ്രമൗലി എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

