പനമരം∙ കൊറ്റില്ലത്തിന് സമീപം മാലിന്യം തള്ളൽ വീണ്ടും വ്യാപകമാകുന്നു. അധികൃതർ പരിശോധന ശക്തമാക്കിയതോടെ മാലിന്യം തള്ളുന്നതിനു അറുതി വന്നിരുന്നെങ്കിലും ഒരിടവേളയ്ക്കു ശേഷമാണ് വീണ്ടും പനമരം വലിയ, ചെറിയ പുഴയോരങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമായിരിക്കുകയാണ്.
വലിയ പുഴയോരത്ത് കൊറ്റില്ലത്തിന് സമീപത്തെ ജലസേചന പദ്ധതിയുടെ പമ്പ് ഹൗസിനു സമീപത്തെ മുളങ്കൂട്ടത്തിനുള്ളിൽ ഈ അടുത്ത ദിവസങ്ങളിലായി വൻതോതിലാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും മറ്റും നിറച്ച മാലിന്യം തള്ളിയിരിക്കുന്നത്.
നഗരത്തിലും സമീപപ്രദേശങ്ങളിലുമുള്ള അറവുശാലകളിലെയും കെട്ടിടസമുച്ചയങ്ങളിലെയും വീടുകളിലെയും മാലിന്യമാണ് ഇരുളിന്റെ മറവിൽ പുഴയോരത്ത് കൊണ്ടുവന്നിടുന്നത്. പുഴയിലും പുഴയോരത്തും മാലിന്യങ്ങൾ തള്ളുന്നത് പഞ്ചായത്ത് കർശനമായി നിരോധിക്കണമെന്നും മാലിന്യം തള്ളുന്നവരെ കണ്ടെത്തി കനത്ത പിഴയും ശിക്ഷയും നൽകിയാൽ മാലിന്യം തള്ളുന്നത് ഒരു പരിധി വരെ തടയാൻ കഴിയുമെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

