കൊച്ചി ∙ ജില്ലാ കലോത്സവത്തിന്റെ അവസാന ദിവസം ഹൈസ്കൂൾ വിഭാഗം ബാൻഡ് സെറ്റ് മത്സരവേദിയിൽ പ്രതിഷേധം. തുടർന്നു ബാൻഡ് സെറ്റ് മത്സരം ഡിസംബർ രണ്ടിലേക്കു മാറ്റിയതായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
റജിസ്ട്രേഷൻ സമയത്തിനും വേദിക്കും മാറ്റമില്ല. വിധികർത്താക്കളെ മാറ്റണമെന്നാവശ്യപ്പെട്ട് മത്സരാർഥികൾ പ്രതിഷേധിച്ചതിനെ തുടർന്നാണു മാറ്റിയത്.
സെന്റ് ആൽബർട്സ് സ്കൂൾ ഗ്രൗണ്ടിൽ നടത്താനിരുന്ന ഹൈസ്കൂൾ ബാൻഡ് സെറ്റ് മത്സരങ്ങൾ പ്രതിഷേധത്തെ തുടർന്ന് ആദ്യം നിർത്തി. വിധികർത്താവിനെതിരെ ആയിരുന്നു പ്രതിഷേധം.
തൃശൂർ, ഇടുക്കി ജില്ലാ കലോത്സവങ്ങളിലെ ബാൻഡ് മത്സരങ്ങളിലും ഇതേ വിധികർത്താവിനെതിരെ പ്രതിഷേധമുയർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

