ആലപ്പുഴ ∙ യുവാവിനെ കുത്തിയും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. സനാതനം വാർഡിൽ വെളിംപറമ്പ് മാഹിൻ(35)നെയാണ് ആലപ്പുഴ അഡീഷനൽ ജില്ലാ സെഷൻസ് കോതി 3 ജഡ്ജി എം.ഷുഹൈബ് ശിക്ഷിച്ചത്.
ഏഴ് പ്രതികൾ ഉണ്ടായിരുന്ന കേസിൽ 5 പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ചേർത്തല ജുവനൈൽ ജസ്റ്റിസ് കോടതിയിൽ വിചാരണ നടപടികൾ നടക്കും. കേസിൽ 4ാം പ്രതിയെ കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വിട്ടയച്ചു. 2010 ജൂലൈ 11ന് 7.15നായിരുന്നു സംഭവം.
സുഹൃത്ത് ജോസ് ആന്റണിക്കൊപ്പം ആലപ്പുഴ സെന്റ് മേരീസ് സ്കൂളിന് വടക്കുവശം കലുങ്കിൽ ഇരിക്കുകയായിരുന്ന ആലപ്പുഴ കനാൽ വാർഡിൽ ചക്കംപറമ്പ് വീട്ടിൽ ഇർഷാദ്(19)നെയാണ് മുൻ വൈരാഗ്യത്തിന്റെ പേരിൽ പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ചത്.
നെഞ്ചിൽ ഗുരുതരമായി കുത്തേറ്റ ഇർഷാദ് ആശുപത്രിയിൽ മരിച്ചു. കൂടെ പരുക്കേറ്റ ജോസ് ആന്റണിയുടെ മൊഴിയാണ് കേസിൽ വഴിത്തിരിവായത്.
പ്ലസ്ടു കഴിഞ്ഞ് വെൽഡിങ് ജോലിക്ക് പോകുകയായിരുന്നു കൊല്ലപ്പെട്ട ഇർഷാദ്. ആലപ്പുഴ നോർത്ത് പൊലീസ് എസ്ഐ ആയിരുന്ന കെ.എസ്.മോഹൻദാസ് കേസ് റജിസ്റ്റർ ചെയ്യുകയും എസ്എച്ച്ഒ കെ.എ.തോമസ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ.പ്ലീഡർ എൻ.ബി.ശാരി ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

