എറണാകുളം ∙ ട്രെയിനുകളിൽ നിന്നും മറ്റും മോഷ്ടിക്കുന്ന മൊബൈൽ ഫോണുകളുമായി അസം മോറിഗോൺ സ്വദേശി അനമുൽ ഹഖ് (28) എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിൽ. വെള്ളിയാഴ്ച കാസർഗോഡ് സ്വദേശിയുടെ 1.65 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു.
ഇതിന്റെ അന്വേഷണത്തിലാണ് പ്രതി പിടിക്കപ്പെട്ടത്. പ്രതിയിൽ നിന്നും വിവിധ കമ്പനികളുടെ ഒന്നരലക്ഷം രൂപ വിലവരുന്ന എട്ട് മൊബൈൽ ഫോണുകളും അന്വേഷണ സംഘം കണ്ടെത്തി.
പ്രതിയുടെ പേരിൽ ഹെറോയിൻ, കഞ്ചാവ് എന്നിവ കൈവശം വച്ചതിനു പോലീസിലും എക്സൈസിലുമായി നിരവധി കേസുകൾ ഉണ്ട്.
എറണാകുളം റെയിൽവേ പോലീസ് ഇന്റലിജിൻസ് അംഗം ഷഹേഷ്. R, കേരള റെയിൽവേ പോലീസ് ഡാൻസഫ് അംഗങ്ങളായ സീനിയർ സിവിൽ പോലീസ് ഓഫീസർ ഡിനിൽ കെ.വി.
, തോമസ് കെ.ബി., സിവിൽ പോലീസ് ഓഫീസർ റിസ്വാൻ എന്നിവരാണ് പെരുമ്പാവൂരിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
എറണാകുളം റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർ ഇ.കെ. അനിൽകുമാർ, പോലീസ് ഉദ്യോഗസ്ഥരായ അനിൽ കുമാർ, അഖിൽ തോമസ്, അനീഷ്കുമാർ എ.
പി എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വഷിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

