പാറശാല ∙ നിക്ഷേപത്തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആറയൂർ സർവീസ് സഹകരണ ബാങ്കിന്റെ ഉദിയൻകുളങ്ങര ശാഖയ്ക്കു മുന്നിൽ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിക്ഷേപകർ ധർണ നടത്തി. 100 കോടിയുടെ നിക്ഷേപമുളള സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും നിക്ഷേപത്തുകയോ പലിശയോ ലഭിക്കുന്നില്ലെന്നാണ് പരാതി.
സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് 2021–ൽ അന്നത്തെ ഭരണസമിതിയെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.
രണ്ടു വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി നിലവിൽ വന്നെങ്കിലും നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലെന്നും ലക്ഷങ്ങൾ നിക്ഷേപിച്ചവർക്ക് അടിയന്തരാവശ്യങ്ങൾക്ക് ആയിരം രൂപ പോലും ലഭിക്കുന്നില്ലെന്നും നിക്ഷേപകർ പറയുന്നു.
ബെനാമി പേരിൽ ചില ഭരണസമിതി അംഗങ്ങളും സ്റ്റാഫും വായ്പയായും ചിട്ടിത്തുകയായും കോടികൾ കൈപ്പറ്റി തിരിച്ചടയ്ക്കാത്തതാണ് വൻ പ്രതിസന്ധിക്കു കാരണമായതെന്നും ബാങ്കിന്റെ ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ധർണ ആദ്യകാല നിക്ഷേപകനായ നാരായണൻ നായർ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗൺസിൽ ചെയർമാൻ എസ്. സുനിൽ കുമാർ, കൺവീനർ സി.ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

