കാസർകോട്∙ തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഇത്തവണയും വോട്ട് ചെയ്യുന്നതിലുള്ള ആവേശത്തിലാണ് ജില്ലയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ എങ്കപ്പു നായ്ക്. 105 വയസ്സുകാരനായ ഇദ്ദേഹം കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് രേഖപ്പെടുത്തിയിരുന്നു.
പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾ ഏറെയാണെങ്കിലും, വോട്ട് ചെയ്യാനുള്ള ആവേശം ഇപ്പോഴുമുണ്ട്. മകനോടൊപ്പം പനത്തടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ കോയത്തടുക്കത്താണ് എങ്കപ്പു നായ്ക് താമസിക്കുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽ നിന്നാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് വേളയിൽ കാഞ്ഞങ്ങാട് സബ് കലക്ടർ പ്രതീക് ജയിൻ എങ്കപ്പു നായ്ക്കിനെ വീട്ടിലെത്തി ആദരിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

