കണ്ണൂർ ∙ മൂന്ന് നായ്ക്കളെ സ്വന്തമായി വളർത്തുകയും പതിനഞ്ചോളം നായ്ക്കൾക്കു ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്ക് മനുഷ്യാവകാശ കമ്മിഷന്റെ മുന്നറിയിപ്പ്. വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്കു പൊതുവഴികളിൽ ഭക്ഷണം നൽകുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് കർശന നിർദേശം നൽകി.
തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നു എന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കമ്മിഷന്റെ നിർദേശാനുസരണം പ്രവർത്തിക്കാമെന്നു തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന വീട്ടമ്മ ഉറപ്പുനൽകി. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങി.
കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും നായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. ഇതിനകം ഷെൽറ്ററിൽ 16 നായ്ക്കൾക്ക് വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
എതിർ കക്ഷിക്കെതിരെ നോട്ടിസ് നൽകാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർ കക്ഷിയെയും സിറ്റിങ്ങിൽ വിളിച്ചുവരുത്തി കമ്മിഷൻ നേരിട്ട് നിർദേശം നൽകിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

