ഇരിട്ടി ∙ തകർച്ചയുടെ പടുകുഴിയിലായ മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ നവീകരണം നടത്താൻ 2 റീച്ചുകളിൽ കൂടി ടെൻഡർ നൽകി. പെരുമ്പാടി മുതൽ കേരള റൂട്ടിൽ നേരത്തേ നിർമാണം തുടങ്ങിയ 2.4 കിലോമീറ്റർ ദൂരം (5 കോടി രൂപ) കഴിഞ്ഞുള്ള 1.1 കിലോമീറ്റർ ദൂരം വിരാജ്പേട്ട
എൻബിഎൻ കൺസ്ട്രക്ഷൻസിന് 3 കോടി രൂപയ്ക്കും തുടർച്ചയായ 2.4 കിലോമീറ്റർ ദൂരം ദിനേശ് എന്നയാൾക്കു 3.75 കോടി രൂപയ്ക്കും ആണു കരാർ നൽകിയിരിക്കുന്നത്. 2 പ്രവൃത്തികളും ഡിസംബറിൽ തുടങ്ങി ജനുവരി 15 നുള്ളിൽ പൂർത്തീകരിക്കുമെന്ന് വീരാജ്പേട്ട നഗരസഭാ കൗൺസിലർ സി.കെ.പ്രത്വിനാഥിനെ മരാമത്ത് വീരാജ്പേട്ട
സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.സതീഷ് അറിയിച്ചു.
മഴ നേരത്തെ എത്തിയതിനാൽ പണി പാതി വഴിയിൽ നിർത്തിയ പെരുമ്പാടി തുടക്കത്തിലെ 2.4 കിലോമീറ്റർ ദൂരം ഡിസംബർ 15 നുള്ളിൽ പൂർത്തീകരിക്കുമെന്നും മരാമത്ത് വിഭാഗം അറിയിച്ചു. കൂട്ടുപുഴ – മാക്കൂട്ടം 1.300 കിലോമീറ്റർ ദൂരം 2.8 കോടി രൂപയുടെ പ്രവൃത്തി കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു.
ടാറിങ് ഒരാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ നാമേര ബല്യപ്പ നവീൻ പറഞ്ഞു. 7 മീറ്റർ വീതിയിൽ മെക്കാഡം ടാറിങ്ങും കോൺക്രീറ്റും ഓവുചാലും ഉൾപ്പെടെ നടത്തിയാണ് ചുരം റോഡിൽ നവീകരണം നടത്തുന്നത്.
മേമനക്കൊല്ലി മുതൽ മുമ്മടക്ക് വളവ് വരെ 4 കിലോമീറ്റർ ദൂരം 6 കോടി രൂപ ചെലവിൽ എൻഎച്ച് ഫണ്ട് ഉപയോഗപ്പെടുത്തി മഴയ്ക്കു മുൻപ് നവീകരിച്ച പ്രവൃത്തി കൂടി ചേർത്താലും ചുരം റോഡിൽ 5.8 കിലോമീറ്റർ ദൂരം ഒരു നവീകരണവും ഇല്ലാതെ അവശേഷിക്കുന്നുണ്ട്.
ഈ ഭാഗവും പെരുമ്പാടി – ബിട്ടംകാല റൂട്ടിൽ പ്രവൃത്തി നടത്താത്ത ഭാഗവും ചേർത്തു 14 കിലോമീറ്റർ ദൂരം നവീകരിക്കാൻ 40 കോടി രൂപയ്ക്ക് മരാമത്ത് വകുപ്പ് നൽകിയ ശുപാർശയും കൂടി സർക്കാർ അംഗീകരിച്ചാൽ മാത്രമേ മാക്കൂട്ടം ചുരം പാത നവീകരണം പൂർണമാകുകയും സംസ്ഥാനാന്തര യാത്രക്കാരുടെ ദുരിതം പരിഹരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

