കൊച്ചി∙ വിവരാവകാശനിയമം കൂട്ടമായി പ്രയോഗിച്ച് ആവശ്യങ്ങൾ നേടിയെടുക്കണമെന്ന് ഹോർത്തൂസിലെ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ് – വിവരാവകാശം എന്ന വജ്രായുധം’ ചർച്ചയിൽ കൃഷിവകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്ത്. എങ്ങനെ വിവരങ്ങൾ നൽകാതിരിക്കാമെന്നതിലാണു ചില ഉദ്യോഗസ്ഥരെങ്കിലും പരിശീലനം നേടിയിരിക്കുന്നത്.
നമ്മൾ തന്നെ മുൻകയ്യെടുത്ത് അതു തിരുത്തണമെന്നും പ്രശാന്ത് പറഞ്ഞു.
സസ്പെൻഷൻ ഒഴിവാക്കാനാവശ്യപ്പെട്ട് ആരെയും സമീപിക്കില്ല. സർവീസ് ചട്ടങ്ങൾ തെറ്റായി ഉപയോഗിച്ചിട്ടില്ല.
സമൂഹമാധ്യമത്തിൽ സർക്കാരിനെ വിമർശിക്കാൻ പാടില്ല എന്ന സർക്കുലർ ഇറക്കിയാൽ അതു ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നു മനസ്സിലാക്കണം. എന്നെ പിച്ചി, മാന്തി, എനിക്കെതിരെ കമന്റ് ഇട്ടു എന്നൊക്കെയാണ് വിമർശനം.
രാഷ്ട്രപതിക്കോ പ്രധാനമന്ത്രിക്കോ ഗവർണർക്കോ ലഭിക്കാത്ത സംരക്ഷണം കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥർക്കുണ്ടെന്നു പറഞ്ഞാൽ നിയമം പഠിച്ച തനിക്കു സമ്മതിച്ചു തരാനാകില്ലെന്നും പ്രശാന്ത് പറഞ്ഞു.
മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

