ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായുള്ള (ബിസിസിഐ) ഒത്തുതീർപ്പ് നീക്കം, വായ്പ നൽകിയവരുടെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ പരിഗണനയ്ക്കു വിടുന്നതിനെ ചോദ്യം ചെയ്ത് എജ്യുടെക് സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകൻ ബൈജൂ രവീന്ദ്രൻ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ പരിഗണനയ്ക്കു വിടണമെന്ന ദേശീയ കമ്പനി നിയമ അപ്ലറ്റ് ട്രൈബ്യൂണലിന്റെ (എൻസിഎൽഎടി) ഉത്തരവിനെതിരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇതോടെ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സിന്റെ അനുമതിയില്ലാതെ ബിസിസിഐയുമായുള്ള ബൈജൂസിന്റെ ഒത്തുതീർപ്പ് ധാരണ സാധ്യമാകില്ല.
സ്പോൺസർഷിപ് തുകയായ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ നൽകിയ ഹർജി പ്രകാരം ബൈജൂസിനെതിരെ നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ പാപ്പർ നടപടികൾ സ്വീകരിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് ബിസിസിഐയുമായി ഒത്തുതീർപ്പിന് ബൈജൂസ് ശ്രമം നടത്തിയത്. ബിസിസിഐ ബൈജൂസിനെതിരെ നൽകിയ ഹർജി പിൻവലിക്കുന്നതിലെ സാങ്കേതികത്വമാണ് പ്രശ്നം വീണ്ടും സുപ്രീം കോടതിയിലെത്തിച്ചത്.
കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് നിലനിൽക്കുമ്പോൾ ഇത്തരം ഹർജി പിൻവലിക്കുന്നതിന് അവരുടെ അനുമതി വേണം.
എന്നാൽ കമ്മിറ്റി ഓഫ് ക്രെഡിറ്റേഴ്സ് രൂപീകരിക്കുന്നതിനു മുൻപാണ് ബിസിസിഐ അപേക്ഷ പിൻവലിക്കാൻ ശ്രമിച്ചതെന്ന് ബൈജൂസ് വാദിച്ചു. എന്നാൽ എൻസിഎൽഎടി ഇത് അംഗീകരിച്ചില്ല.
കമ്മിറ്റിയുടെ അംഗീകാരം വേണമെന്നാണ് ഉത്തരവിട്ടത്. ഇതാണ് ഇന്നലെ സുപ്രീം കോടതി ശരിവച്ചത്.
വായ്പ ദാതാക്കൾക്കെതിരെ നിയമനടപടിക്ക് ബൈജു
ബൈജൂസ് സ്ഥാപകനായ ബൈജു രവീന്ദ്രൻ, തനിക്കെതിരെ വിധി സമ്പാദിച്ച യുഎസിലെ വായ്പ ദാതാക്കൾക്കെതിരെയും അവരെ പ്രതിനിധീകരിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടികൾക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ.
വായ്പ ദാതാക്കൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ നിരത്തിയാണ് മറുകേസ്.
22,300 കോടി രൂപ ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വായ്പ ദാതാക്കൾ അനുകൂല വിധിനേടിയതെന്നാണ് ബൈജുവിന്റെ ആരോപണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

