കണ്ണൂർ ∙ കോർപറേഷനിൽ വരാൻ പോകുന്ന ഭരണസമിതിയിൽ നിന്നു പ്രതീക്ഷിക്കുന്ന വികസന പ്രവർത്തനം സംബന്ധിച്ചു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് സംവാദം നടത്തി.
സംഘടന ആഗ്രഹിക്കുന്ന വികസന പ്രവർത്തനങ്ങളുടെ രൂപരേഖ പ്രധാന മുന്നണികളുടെ നേതാക്കൾക്കു മുന്നിൽ സെക്രട്ടറി സി.അനിൽകുമാർ അവതരിപ്പിച്ചു. എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ എം.
പ്രകാശൻ, യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ടി.ഒ.മോഹനൻ, ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ എന്നിവർ മുന്നണികളെ പ്രതിനിധീകരിച്ചു പങ്കെടുത്തു. സംരംഭകർ ലൈസൻസിനും മറ്റും കോർപറേഷൻ ഓഫിസിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അവസാനിപ്പിക്കുക, സേവനങ്ങൾക്ക് അനുസരിച്ചു നഗരസഭ ജീവനക്കാരെ ഗ്രേഡ് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക, പൂട്ടിക്കിടക്കുന്ന സംരംഭങ്ങൾ രാഷ്ട്രീയ ഇടപെടലുകൊണ്ടാണെങ്കിൽ അത്തരം സ്ഥാപനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് അവതരിപ്പിച്ചത്.
പ്രസിഡന്റ് സച്ചിൻ സൂര്യകാന്ത് മഖേച്ച അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.
അനിൽ കുമാർ, വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

