ഓമല്ലൂർ ∙ ടിപ്പർ ലോറിയിടിച്ചു ബൈക്കിൽനിന്നു വീണ യുവാവ്, ലോറി ദേഹത്തുകൂടി കയറിയിറങ്ങി മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട
പറക്കാട്ടുങ്കൽ സി.വി.ദീപക് (46) ആണു മരിച്ചത്. കൈപ്പട്ടൂർ – പന്തളം റോഡിലാണു സംഭവം.
ദീപക്കിന്റെ ബൈക്കിനു പിന്നിൽ ലോറിയിടിക്കുകയായിരുന്നു. ബൈക്കിനു പിന്നിലിരുന്ന അനന്തു റോഡിലേക്കു തെറിച്ചുവീണെങ്കിലും രക്ഷപ്പെട്ടു.
ഇരുവരും പന്തളത്തെ സ്വകാര്യ സ്ഥാപനത്തിലെ എസി മെക്കാനിക്കുമാരാണ്. പത്തനംതിട്ടയിലെ ജോലി കഴിഞ്ഞ് പന്തളത്തേക്കു മടങ്ങുകയായിരുന്നു.
ദീപക്കിന്റെ സംസ്കാരം ഞായറാഴ്ച. ഭാര്യ: ധന്യ (നഴ്സ്, സഞ്ജീവനി ആശുപത്രി ചെങ്ങന്നൂർ).
മകൻ: ദേവദത്ത് . …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

