ഗൂഡല്ലൂർ∙ നരഭോജിക്കടുവയെ പിടികൂടാൻ വനം വകുപ്പ് ഉത്തരവിട്ടു. മസിനഗുഡിക്കടുത്ത് മാവനഹള്ളയിൽ കഴിഞ്ഞ ദിവസം ഗോത്ര വയോധികയെ കടുവ പിടികൂടിയിരുന്നു.
മാവനഹള്ളയിൽ കർഷകരുടെ പട്ടയ ഭൂമിയിൽ ആട് മേച്ചിരുന്ന സമയത്താണ് വയോധികയെ കടുവ പിടികൂടിയത്. മാവനഹള്ളയിൽ കടുവയെ നിരീക്ഷിക്കുന്നതിനായി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
ഈ പ്രദേശത്തായി നിരന്തരമായി കടുവ എത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വനത്തിന് പുറത്തിറങ്ങിയ കടുവയെ പിടികൂടാൻ നടപടി സ്വീകരിച്ചത്. മൂന്ന് സ്ഥലത്തായി കൂറ്റൻ കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചു.
ഈ പ്രദേശത്ത് ഇറങ്ങരുതെന്ന് നാട്ടുകാർക്ക് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

