കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ ചിത്രം വ്യക്തമായതോടെ പ്രചാരണച്ചൂടിലേക്ക് ജില്ല. മുന്നണികളും സ്ഥാനാർഥികളും വോട്ടഭ്യർഥനയുമായി രംഗത്തിറങ്ങി.
വീടുകയറിയുള്ള വോട്ടഭ്യർഥനയ്ക്കാണ് ഈ ഘട്ടത്തിൽ സ്ഥാനാർഥികൾ മുൻഗണന നൽകുന്നത്. ഇതിനു പുറമേ വാർഡുകളിൽ വ്യത്യസ്ത പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പ് കൺവൻഷനുകൾ മുന്നണികളുടെ നേതൃത്വത്തിലാണു നടത്തുന്നത്.
കുടുംബ സംഗമങ്ങളും നടക്കുന്നുണ്ട്. പഞ്ചായത്ത് മുതൽ കോർപറേഷൻ വരെയുള്ള തദ്ദേശ സ്ഥാപനത്തിലേക്കാണു വീറുറ്റ പോരാട്ടം.
പ്രവാസികൾ അടക്കമുള്ളവരെ വോട്ടെടുപ്പിനു നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പാർട്ടികൾ തുടങ്ങി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന കോർപറേഷനിലാണു പ്രചാരണച്ചൂട് കൂടുതൽ.
പ്രമുഖ നേതാക്കളുടെ പ്രചാരണവും കോർപറേഷൻ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്.
വിവാദങ്ങളൊന്നും ഇല്ലെങ്കിലും ജില്ലാ പഞ്ചായത്തിലേയും ബ്ലോക്ക് പഞ്ചായത്തിലെയും പ്രചാരണച്ചൂടിനു കുറവില്ല. കോർപറേഷനിലേക്ക് 326 പേരും ജില്ലാ പഞ്ചായത്തിലേക്ക് 108 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 604 പേരും പഞ്ചായത്തുകളിലേക്ക് 4408 പേരും നഗരസഭകളിലേക്ക് 862 പേരുമാണ് ജനവിധി തേടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

