അമ്പലപ്പുഴ ∙ രണ്ടാം കൃഷിയുടെ നെല്ല് സംഭരിക്കാൻ സപ്ലൈകോ തയാറാകാത്തതിൽ കർഷകർ ആശങ്കയിൽ. പുറക്കാട് പഞ്ചായത്തിലെ അഞ്ച് പാടശേഖരങ്ങളിലെ നെല്ലാണ് സംഭരിക്കാത്തത്.
425 ഏക്കർ വരുന്ന ഇല്ലിച്ചിറ തെക്ക് പാടശേഖരം (175 കർഷകർ), 300 ഏക്കർ വരുന്ന ഗ്രേസിം ബ്ലോക്ക് പാടശേഖരം (130 കർഷകർ), 190 ഏക്കർ വരുന്ന കൃഷിത്തോട്ടം പാടശേഖരം (83 കർഷകർ), 315 ഏക്കർ വരുന്ന മലയിൽതോട് പാടശേഖരം (190 കർഷകർ),160 ഏക്കർ വരുന്ന കന്നിട്ട വടക്ക് പാടശേഖരം ( 66 കർഷകർ) എന്നിവിടങ്ങളിലെ നെല്ലാണ് രണ്ടാഴ്ച മുൻപ് കൊയ്തത്.
തുടർച്ചയായി പെയ്യുന്ന മഴയിൽ നെല്ലിന് ഈർപ്പം തട്ടാനും കിളിർക്കാനും സാധ്യതയേറെയാണ്.
2 കോടി രൂപയിലധികം വില വരുന്ന നെല്ലാണ് പുറം ബണ്ടുകളിലും റോഡിന്റെ വശങ്ങളിലുമായി സൂക്ഷിച്ചിട്ടുള്ളത്. 15 കിലോ ഗ്രാം മുതൽ 20 കിലോ ഗ്രാം വരെ കിഴിവ് നൽകിയാൽ സംഭരിക്കാം എന്ന് ചില്ല മില്ലുകാരുടെ ഏജന്റുമാർ കർഷകരെ സമീപിച്ച് അറിയിച്ചു.
എന്നാൽ മെച്ചപ്പെട്ട വിളവു കിട്ടിയ സാഹചര്യത്തിൽ ഇത്രയും കിഴിവു കൊടുത്ത് നെല്ല് നൽകാൻ കർഷകർ തയാറുമല്ല.
മോഹൻ സി.അറുവന്തറ (വൈസ് പ്രസിഡന്റ്, ഇല്ലിച്ചിറ തെക്ക് പാടശേഖര സമിതി ) കർഷകരെ പ്രതിസന്ധിയിലാക്കാതെ വേഗത്തിൽ നെല്ല് സംഭരിക്കണം. സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്താണ് കൃഷിയിറക്കിയത്.
സംഭരണം വൈകുന്നതിനാൽ കർഷകർ കൃഷി ഉപേക്ഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

