മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ സിനിമയുടെ ലൊക്കേഷനിൽ സൂപ്പർതാരം മോഹൻലാൽ സന്ദർശനം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംവിധായകൻ ജൂഡ് ആന്റണി ജോസഫ്, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരും വീഡിയോയിലുണ്ട്. മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമോയെന്ന ആകാംഷയിലാണ് ആരാധകർ.
നവംബർ 17 തിങ്കളാഴ്ച കുട്ടിക്കാനത്താണ് ‘തുടക്കം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് ഒക്ടോബർ 30-ന് കൊച്ചിയിൽ വെച്ച് നടന്നിരുന്നു.
ഇതൊരു ചെറിയ കുടുംബചിത്രമായിരിക്കുമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കിയിരുന്നു. ‘2018’ എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ ‘തുടക്കം’ സിനിമാ ലോകത്ത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
‘എമ്പുരാനി’ലൂടെ അഭിനയരംഗത്തെത്തിയ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. View this post on Instagram A post shared by Vishnu Mv Vaikkom (@vishnu_mv_vaikkom) ഡോ.
എമിൽ ആന്റണി, ഡോ. അനീഷ ആന്റണി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം – ജെയ്ക്ക് ബിജോയ്, ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ.
പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്, പി.ആർ.ഒ – വാഴൂർ ജോസ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

