കണ്ണൂർ ∙ ട്രെൻഡിനൊപ്പം ചുവടുവച്ച് ആന്തൂരിലെ വനിതാ സ്ഥാനാർഥികൾ. ആന്തൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാർഥികളാണ് സമൂഹമാധ്യമത്തിൽ ട്രെൻഡായ മാപ്പിളപ്പാട്ടിനൊപ്പം റീൽ ചെയ്തത്.
യുവതികളും മുതിർന്നവരുമായ എല്ലാ സ്ഥാനാർഥികളും തകർത്ത് ഡാൻസ് കളിക്കുകയാണ്.
‘ചേലക്കുറിമാനം പതക്കമില്ലാ ചേലിൽ അണിഞ്ഞിവൾ മതിയിൽ പലാ’ എന്നാ മാപ്പിള പാട്ടിനൊപ്പാണ് നൃത്തം ചെയ്തത്. എല്ലാ വനിതാ സ്ഥാനാർഥികളും ഒരുമിച്ച് വന്നപ്പോൾ ഒരു രസത്തിന് ഡാൻസ് ചിത്രീകരിച്ചതാണെന്ന് സിപിഎം ലോക്കൽ കമ്മിറ്റി അംഗം പറഞ്ഞു.
‘എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കുക, എൽഡിഎഫ് ആന്തൂർ മുനിസിപ്പൽ കമ്മിറ്റി’ എന്ന അഭ്യർഥനയോടെയാണ് റീൽസ് പുറത്തുവിട്ടത്. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ വി. സതീ ദേവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻമാരായ ഓമന മുരളീധരൻ, എം.
ആമിന എന്നിവരുൾപ്പെടെയാണ് നൃത്തം ചെയ്യുന്നത്.
കാലങ്ങളായി സിപിഎം ഭരിച്ചുകൊണ്ടിരിക്കുന്ന മുനിസിപ്പാലിറ്റിയാണ് ആന്തൂർ. പലപ്പോഴും പ്രതിപക്ഷമുണ്ടാകാറില്ല.
എന്നാൽ ഇത്തവണ പതിവിലും വ്യത്യസ്തമായി വൻ പ്രചാരണമാണ് സിപിഎം നടത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

