കൊച്ചി: എറണാകുളം ഗവൺമെൻ്റ് ലോ കോളേജിൽ, 2025-26 അധ്യയന വർഷത്തിൽ ബി. കോം പഞ്ചവത്സര എൽ.
എൽ. ബി.
കോഴ്സിൽ ജനറൽ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ ഒക്ടോബർ 10ന് കേരളത്തിലെ എൻട്രൻസ് കമ്മീഷണർ പ്രസിദ്ധീകരിച്ച എലിജിബിൾ ലിസ്റ്റ് രണ്ടിൽ ഉൾപ്പെടുന്നവരും കേരളത്തിലെ മറ്റേതെങ്കിലും കോളേജുകളിൽ പ്രവേശനം നേടാത്തവരും ആയിരിക്കണം.
നവംബർ 28 ന് രാവിലെ 10 മുതൽ 12 വരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും. അപേക്ഷകർ രക്ഷിതാവിനോടൊപ്പം അസൽ രേഖകളും പകർപ്പും സഹിതം കോളേജിൽ ഹാജരാകണം.
സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു 2025-ലെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ വെറ്റിനറി/ അഗ്രിക്കൾച്ചർ/ ഫോറസ്ട്രി/ ഫിഷറീസ്/ കോ-ഓപ്പറേഷൻ & ബാങ്കിംഗ്/ക്ലൈമറ്റ് ചെയ്ഞ്ച് & എൻവിയൺമെന്റൽ സയൻസ്/ബി.ടെക് ബയോ ടെക്നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേയ്ക്കുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഹെൽപ് ലൈൻ: 04712525300.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

