കോട്ടയം ∙ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ യുണൈറ്റഡ് നേഷൻസ് നടത്തുന്ന ‘ഓറഞ്ച് ദ് വേൾഡി’ന്റെ ഭാഗമായി ഇന്നർ വീൽ ക്ലബ്ബും മന്ദിരം ആശുപത്രിയും ലെയമ്മ കോളജ് ഓഫ് നഴ്സിങും ചേർന്ന് കഞ്ഞിക്കുഴിയിൽ ഫ്ലാഷ് മോബ് നടത്തി.
ഇന്നർ വീൽ 321 ഇന്റർനാഷനൽ സർവീസ് ഓർഗനൈസർ ഡോ. ജീന കോശി, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് ഡോ.
കെ.രാജലക്ഷ്മി, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം നോർത്ത് പ്രസിഡന്റ് അന്നു തോമസ്, ഇന്നർ വീൽ ക്ലബ് ഓഫ് വാകത്താനം പ്രസിഡന്റ് രേഖ രഞ്ജി, ചെയർമാൻ ഗ്രൂപ്പ് റപ്രസന്റേറ്റീവ് അഞ്ജന അരവിന്ദൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.
സ്ത്രീകൾക്കെതിരെ അതിക്രമം നടന്നാൽ സ്വീകരിക്കുന്ന നിയമ നടപടികളും പരാതികൾ നൽകുന്നതിനെക്കുറിച്ചും വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടന്നു. അഭിഭാഷക അശ്വതി റോയ് ക്ലാസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

