കട്ടപ്പന ∙ കേരളത്തിലെ 30 ലക്ഷത്തോളം വരുന്ന ദലിത് ക്രൈസ്തവർക്കു തൊഴിൽ, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ പ്രത്യേക സംവരണം എന്നിവ പ്രഖ്യാപിക്കാത്തപക്ഷം കടുത്ത നിലപാടു സ്വീകരിക്കുമെന്നു ചേരമ സാംബവ ഡവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്. ഭരണഘടനാദിനത്തിൽ സംഘടിപ്പിച്ച ദലിത് ക്രിസ്ത്യൻ കോൺക്ലേവിനുശേഷം നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റിയംഗം മോബിൻ ജോണി അധ്യക്ഷത വഹിച്ചു.
രാവിലെ ഏദൻ ഓഡിറ്റോറിയത്തിൽ നടത്തിയ കോൺക്ലേവ്, പാസ്റ്റർ അനിൽ കൊടിത്തോട്ടം ഉദ്ഘാടനം ചെയ്തു. തുടർന്നു നഗരത്തിൽ പ്രകടനവും നടത്തി.
പൊതുസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ.തങ്കപ്പൻ, പ്രവീൺ ജയിംസ്, ലീലാമ്മ ബെന്നി, ബിജു പൂവത്താനി, കെ.വി.പ്രസാദ്, ബിനു ചാക്കോ, എം.എം.സുരേഷ്, പി.ജെ.സെബാസ്റ്റ്യൻ, സണ്ണി തോമസ്, മധു പാലത്തിങ്കൽ, ഷാജി കട്ടച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

