മാവൂർ ∙ സുരക്ഷാ സംവിധാനങ്ങളില്ല; അഞ്ചു റോഡുകൾ സംഗമിക്കുന്ന കൂളിമാട് അങ്ങാടിയിൽ വാഹനാപകടം പതിവ്. മലപ്പുറം ഭാഗത്തു നിന്നു വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും കൂട്ടിയിടിച്ച് ഇന്നലെ യാത്രക്കാർക്ക് നിസ്സാര പരുക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും ബസിന്റെ മുൻവശം ഭാഗികമായും തകർന്നിട്ടുണ്ട്.
കാർ യാത്രക്കാരായ കോട്ടയം മണിമല സ്വദേശികൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ 11.30ന് ആണ് അപകടം. കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ കൂളിമാട് പാലം വന്നതോടെ ഗതാഗതം കൂടിയിട്ടുണ്ട്.
മലപ്പുറം, തൃശൂർ ഭാഗങ്ങളി ൽ നിന്നു വയനാട്, കോഴിക്കോട് മെഡിക്കൽ കോളജ് തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കുമുള്ള ഹ്രസ്വദൂര പാതയാണിത്.
കൂളിമാട് അങ്ങാടിയിൽ നിന്നു മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്ന കൂളിമാട് പാലം അപ്രോച്ച് റോഡ്, മാവൂർ, നായർകുഴി, മണാശ്ശേരി, അരീക്കോട് എന്നിവിടങ്ങളിലേക്കുമായി 5 പ്രധാന റോഡുകളുണ്ട്. എല്ലാ റോഡുകളും അ ങ്ങാടിയുമായി ബന്ധമുള്ളതിനാ ൽ കവലയിൽ ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നു നാട്ടുകാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കൂളിമാട് അങ്ങാടിയുമായി ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം വീതികൂട്ടി നവീകരിച്ചെങ്കിലും ഇതുവരെ ദിശാ ബോർഡുകളോ സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

