കൊച്ചി ∙ 19 കിലോ കഞ്ചാവുമായി മൂന്ന് അതിഥി തൊഴിലാളികൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രാഹുൽ സർക്കാർ (26), മുഹമ്മദ് കെയ്ഫ് (21), രാജമണ്ഡൽ (45) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുത്തൻകുരിശ് പൊലീസും ചേർന്ന് പിടികൂടിയത്.
മുർഷിദാബാദിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. പാങ്കോട് മറ്റപ്പിള്ളി ഭാഗത്ത് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുമ്പോഴാണ് പിടിയിലാകുന്നത്.
കിലോയ്ക്ക് 3000 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി 30,000 – 35,000 രൂപയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി.
ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഡിവൈഎസ്പിമാരായ ജെ.ഉമേഷ് കുമാർ, വി.ടി.ഷാജൻ, ഇൻസ്പെക്ടർ ടി.എൽ.ജയൻ, എസ്ഐമാരായ ജിതിൻ കുമാർ, കെ.ജി.ബിനോയ്, ജി.ശശിധരൻ, എഎസ്ഐമാരായ മനോജ് കുമാർ, അഗസ്റ്റിൻ, വിഷ്ണുപ്രസാദ്, എ.ഗിരീഷ്, സീനിയർ സിപിഒമാരായ സന്ദീപ്, അനീഷ് കുര്യാക്കോസ്, മുഹമ്മദ് കബീർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

