തിരുവനന്തപുരം∙ ജില്ല സ്കൂൾ കലോത്സവം ഡിസംബർ 1 മുതൽ 5 വരെ ആറ്റിങ്ങലിൽ നടക്കും. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന വേദിയാകും.
ആറ്റിങ്ങൽ ഡയറ്റ്, ടൗൺ യുപി സ്കൂൾ, സിഎസ്ഐ. സ്കൂൾ, എൽഎംഎസ് എൽപി സ്കൂൾ എന്നിവയാണ് മറ്റ് വേദികൾ.
ഡിസംബർ 1ന് രചനാ മത്സരങ്ങൾ നടക്കും. ആറ്റിങ്ങൽ കോളജ് ഗ്രൗണ്ടിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
ഇന്നലെ മുതൽ നടത്താനിരുന്ന കലോത്സവം അധ്യാപകരുടെ തിരഞ്ഞെടുപ്പ് പരിശീലനം പരിഗണിച്ച് ജനുവരി ആദ്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
എന്നാൽ ജില്ലാതല കലോത്സവങ്ങൾ ക്രിസ്മസ് അവധിക്കാലത്തിനു മുൻപേ പൂർത്തിയാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസംബർ ആദ്യം തന്നെ നടത്താൻ തീരുമാനമായത്. നേരത്തെ ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളാണ് മുഖ്യ വേദിയായി തീരുമാനിച്ചിരുന്നത്.
എന്നാൽ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി ഈ സ്കൂൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇവിടം ഒഴിവാക്കി ഗവ. ഗേൾസ് എച്ച്എസ്എസ് മുഖ്യ വേദിയാക്കിയത്.
ജനുവരി 14 മുതൽ തൃശൂരിലാണ് സംസ്ഥാന കലോത്സവം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

