കൊച്ചി ∙കായൽ കടന്നെത്തുന്ന കാറ്റിൽ സുഭാഷ് പാർക്കിലെ വർണവിളക്കുകൾ മിന്നിക്കത്തി. മനോരമ ഹോർത്തൂസ് അക്ഷരോത്സവത്തിന്റെ മുഖ്യവേദിയായ സുഭാഷ് പാർക്കും സമീപത്തെ പാർക്ക് അവന്യൂ റോഡും പൂർണമായും ദീപപ്രഭയിൽ കുളിച്ചതോടെ നഗരം ഉത്സവാന്തരീക്ഷത്തിലായി.
നാളെ വൈകിട്ട് രാജേന്ദ്രമൈതാനത്തെ പ്രധാന വേദിയിൽ ഹോർത്തൂസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അന്ത്യഘട്ടത്തിലാണ്.
സെഷനുകളും മറ്റും നടക്കുന്ന വേദികളുടെ നിർമാണം ഏറക്കുറെ പൂർത്തിയായി. ഉദ്ഘാടനച്ചടങ്ങ് വൈകിട്ടാണെങ്കിലും നാളെ രാവിലെ 11ന് സുഭാഷ് പാർക്കിലെ 5 വേദികളിൽ സെഷനുകൾ ആരംഭിക്കുന്നതോടെ ഹോർത്തൂസ് അരങ്ങുണരും.
സുഭാഷ് പാർക്കിൽ തന്നെ കിഡ്സ് പവിലിയനും മനോരമ പവിലിയനും മറ്റ് ആകർഷണങ്ങളാണ്. നടൻ റോഷൻ മാത്യു നേതൃത്വം നൽകുന്ന അഭിനയ ശിൽപശാലയുടെ വേദിയും സുഭാഷ് പാർക്കാണ്.
രാജേന്ദ്രമൈതാനത്തെ പ്രധാന കവാടത്തിന്റെയും സുഭാഷ് പാർക്കിലെ കവാടത്തിന്റെയും നിർമാണവും പൂർത്തിയായി. അരയന്നത്തിന്റെ രൂപത്തിലാണ് സുഭാഷ് പാർക്കിലെ കവാടം. പ്രശസ്ത ആർട് ഡയറക്ടർ സന്തോഷ് രാമന്റെ നേതൃത്വത്തിലുള്ള കലാകാരൻമാരാണ് കൊച്ചിയുടെ ചരിത്രപശ്ചാത്തലമുള്ള ആർട് വർക്കുകളൊരുക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

