റാന്നി ∙ ശബരിമല തീർഥാടനം എത്തിയത് പിഡബ്ല്യുഡി അറിഞ്ഞമട്ടില്ല. തീർഥാടനത്തിനു മുൻപു നടത്തേണ്ട
ഒരുക്കങ്ങളെല്ലാം ഇത്തവണ നടത്തിയിട്ടില്ല. ശബരിമല പാതകളുടെ വശങ്ങളിലെ കാടു തെളിക്കൽ മാത്രമാണു മുഖം മിനുക്കൽ പോലെ നടത്തിയത്.ശബരിമല പാതകളിലെ അപകടങ്ങളൊഴിവാക്കാൻ വശങ്ങളിൽ വെള്ളയും കറുപ്പും പെയ്ന്റുകൾ ഉപയോഗിച്ച് അടയാളങ്ങൾ നൽകിയിരുന്നു.
എന്നാൽ ഇത്തവണ അതുമില്ല.തീർഥാടന പാതകളിൽ സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നലുകളധികവും മാഞ്ഞിരിക്കുന്നു. അപകട
മൂന്നറിയിപ്പു നൽകുന്ന ബോർഡുകളും ദിശാസൂചികകളുമാണ് മാഞ്ഞിരിക്കുന്നത്. ദിശ അറിയാതെ രാത്രിയെത്തുന്ന തീർഥാടകർ വട്ടം ചുറ്റുന്നു, ജംക്ഷനുകളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ വായിക്കാനാകാത്തതാണു വിനയായത്.
അപകടങ്ങളൊഴിവാക്കാൻ റോഡ് സേഫ്റ്റി അതോറിറ്റി സ്ഥാപിച്ച ബ്ലിഗർ ലൈറ്റുകൾ അധികവും കത്തുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

