ആലപ്പുഴ ∙ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ രണ്ടാംദിനം അവിസ്മരണീയ കുതിപ്പോടെ തുറവൂർ ഉപജില്ല ഒന്നാമത്. ആദ്യ ദിനം അഞ്ചാം സ്ഥാനത്തായിരുന്ന തുറവൂർ ഇന്നലെ 248 പോയിന്റ് കൂടി നേടി ആകെ 301 പോയിന്റാണു നേടിയത്.
280 പോയിന്റുമായി ആലപ്പുഴയാണു രണ്ടാം സ്ഥാനത്ത്. സ്കൂൾ വിഭാഗത്തിൽ മാന്നാർ നായർ സമാജം എച്ച്എസ്എസാണ് ഒന്നാമത്– 112 പോയിന്റ്. 108 പോയിന്റുമായി തുറവൂർ ടിഡി എച്ച്എസ്എസാണു തൊട്ടുപിന്നിൽ.
യുപി വിഭാഗത്തിൽ കായംകുളം (61), ഹൈസ്കൂളിൽ ഹരിപ്പാട് (123), ഹയർ സെക്കൻഡറിയിൽ തുറവൂർ (150) ഉപജില്ലകളാണ് ഒന്നാമത്.
10 അപ്പീലുകൾ
ഇന്നലെവരെ പത്ത് അപ്പീലുകളാണു ലഭിച്ചത്. ചവിട്ടുനാടകം, പണിയനൃത്തം, സംഘഗാനം എന്നിവയ്ക്കു രണ്ടുവീതവും ഭരതനാട്യം, ഉപന്യാസം, മാപ്പിളപ്പാട്ട്, ഓട്ടൻതുള്ളൽ എന്നിവയ്ക്ക് ഒന്നുവീതവുമാണ് അപ്പീൽ ലഭിച്ചത്.
സബ് ജില്ലയിൽ നിന്ന് അപ്പീൽ വാങ്ങി ഇതുവരെ 65 പേരാണു മത്സരങ്ങളിൽ പങ്കെടുത്തത്.
ഭരതനാട്യം ധന്യയ്ക്ക് അതിജീവനതാളം
വേദിയിൽ നിൽക്കുമ്പോഴും പിന്നണിയിലെ താളവും പാട്ടും ധന്യയ്ക്ക് ഇപ്പോഴും പൂർണമായി കേൾക്കാനാവില്ല. പക്ഷേ ചുവടുകൾക്കുള്ളിൽ അവൾ കേൾക്കുന്നത് ഓർമകളുടെ താളമാണ്, കണ്ണീർക്കാലങ്ങളുടെയും അതിജീവനത്തിന്റെതും.
ജന്മനാ കേൾവിപരിമിതിയുള്ള എസ്.ധന്യ ചേപ്പാട് സികെഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. രണ്ടാം വയസ്സിൽ കേൾവിയില്ലെന്ന് അറിഞ്ഞ നിമിഷം മുതൽ, മാതാപിതാക്കളായ മുട്ടം കൽപനയിൽ ഷൺമുഖകുമാറിനും എൻ.മഹേശ്വരിക്കും ഓരോ ദിവസവും പോരാട്ടമായി.
സുമനസ്സുകളുടെ സഹായത്തോടെ മൂന്നാം വയസ്സിൽ നടന്ന കോക്ലിയർ ഇംപ്ലാന്റിലൂടെ ഇടത്തേ ചെവിയിൽ ചെറിയൊരു ശബ്ദവാതിൽ തുറന്നുവെങ്കിലും കേൾവിപരിമിതി ധന്യയുടെ സംസാരശേഷിയെയും ബാധിച്ചിട്ടുണ്ട്. മറ്റു കുട്ടികളെ പോലെ സംസാരിക്കാൻ കഴിയാത്തതിനാൽ ഒരു മത്സരപരിശീലന ക്ലാസിൽ നിന്നു മകളെ ഒഴിവാക്കിയ അനുഭവം ഇന്നും കുടുംബത്തിന്റെ മനസ്സിൽ നീറ്റലായി കിടക്കുന്നു.
എങ്കിലും ധന്യ വഴിമാറിയില്ല. ഇന്നലെ നടന്ന എച്ച്എസ്എസ് വിഭാഗം ഭരതനാട്യത്തിൽ ധന്യ മത്സരിച്ചു.“ചുവടുകൾക്കുള്ളിൽ എന്റെ ശബ്ദമുണ്ട്,” എന്നുറച്ച്.
കഴിഞ്ഞ ഏഴ് വർഷമായി ആർഎൽവി അഖിൽ കൃഷ്ണൻ സൗജന്യമായാണ് ധന്യയെ ഭരതനാട്യം പഠിപ്പിക്കുന്നത്. അനിയത്തി എസ്.ധനുശ്രീ ഹൈസ്കൂൾ വിഭാഗം യക്ഷഗാനത്തിൽ ഒന്നാം സ്ഥാനം നേടി.
പള്ളിപ്പാട്, നടുവട്ടം വിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണു ധനുശ്രീ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

