കൊച്ചി ∙ കൊച്ചിക്കായലോരത്ത് 4 ദിവസത്തെ കലാ–സാഹിത്യ–സാംസ്കാരികോത്സവമൊരുക്കുന്ന മലയാള മനോരമ ഹോർത്തൂസിനു നാളെ നടൻ മമ്മൂട്ടി തിരിതെളിക്കും. ഇതോടനുബന്ധിച്ചുള്ള ഹോർത്തൂസ് പുസ്തകശാല സുഭാഷ് പാർക്കിൽ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തതോടെ നഗരം അക്ഷരദീപപ്രഭയിലായി.
നാളെ മുതൽ 30 വരെ നടക്കുന്ന ഹോർത്തൂസിന്റെ പ്രധാന വേദികൾ സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനവുമാണ്.
രാജേന്ദ്ര മൈതാനത്തു നാളെ വൈകിട്ട് 6നാണ് ഹോർത്തൂസിനു മമ്മൂട്ടി നാന്ദി കുറിക്കുക. മന്ത്രി പി.രാജീവ്, മേയർ എം.അനിൽകുമാർ, ഹോർത്തൂസ് ഫെസ്റ്റിവൽ ഡയറക്ടർ എൻ.എസ്.മാധവൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി, കൊളംബിയൻ സാഹിത്യകാരി പിലാർ കിൻതാന എന്നിവർ പങ്കെടുക്കും.
3 ലക്ഷം രൂപയുടെ ഹോർത്തൂസ് നോവൽ പുരസ്കാരം ആർ.എസ്.ബിനുരാജിനു സമ്മാനിക്കും.
കൊച്ചി കോർപറേഷന്റെ സഹകരണത്തോടെയാണ് ഹോർത്തൂസ് രണ്ടാം പതിപ്പ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

