ശബരിമല∙സന്നിധാനത്തെ തിരക്കു നിയന്ത്രണത്തിനു രണ്ടാംഘട്ടത്തിൽ 1543 പൊലീസുകാർ. സോപാനം, കൊടിമരം, പതിനെട്ടാംപടി, മാളികപ്പുറം, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം തുടങ്ങി 10 മേഖലയായി സന്നിധാനത്തെ തിരിച്ചു.
ഇവയുടെ ചുമതല ഡിവൈഎസ്പിക്കു നൽകി. അവർക്കു കീഴിൽ സിഐ, എസ്ഐ, എഎസ്ഐ എന്നിവരും ഉണ്ട്.തീർഥാടനം സുഗമമാക്കുന്നതിനും തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനും പ്രത്യേക പരിഗണന നൽകിയാണ് ഓരോ സ്ഥലത്തേക്കും പൊലീസിനെ നിയോഗിച്ചിട്ടുള്ളത്.
ഡിസംബർ 5 വരെയാണ് ഇവർക്കു ഡ്യൂട്ടി.
പുതിയതായി എത്തിയ പൊലീസുകാർക്കു സന്നിധാനം പൊലീസ് സ്പെഷൽ ഓഫിസറും ഭീകരവിരുദ്ധ സ്ക്വാഡ് എസ്പിയുമായ എം.എൽ.സുനിൽ എങ്ങനെ ജോലി നോക്കണമെന്നു വിശദീകരിച്ചു. ബാരിക്കേഡിൽ നിന്നു പുറത്തിറങ്ങി തീർഥാടകർ സന്നിധാനത്ത് എത്തി തിക്കും തിരക്കും ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരക്ക് അനുഭവപ്പെട്ടാൽ വേഗത്തിൽ അവരെ ഒഴിപ്പിക്കണം.
ശബരിമല ഡ്യൂട്ടി സേവനമായി കാണണം. കിലോമീറ്റർ നടന്നും കഷ്ടപ്പെട്ടും എത്തുന്ന തീർഥാടകരോട് മാന്യമായി പെരുമാറണം.
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുത്. ക്ഷേത്രത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കണം.
ഒപ്പം ആചാരവും അനുഷ്ഠാനവും പാലിച്ചു വേണം ജോലി നോക്കാൻ.
തിരുമുറ്റത്തേക്ക് 9 പ്രവേശന കവാടം ഉണ്ട്. മെറ്റൽഡിറ്റക്ടറിലെ പരിശോധനയിലൂടെ മാത്രമേ തിരുമുറ്റത്തേക്കു പ്രവേശനം പാടുള്ളു. തിരുമുറ്റത്തെ തിരക്ക് പൂർണമായും പൊലീസിന്റെ നിയന്ത്രണത്തിലാകണം.
അനാവശ്യമായി ആരും തിരുമുറ്റത്തേക്ക് എത്താതിരിക്കാൻ ശ്രദ്ധിക്കണം.ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ മുക്കിലും മൂലയിലും പൊലീസിന്റെ ശ്രദ്ധ വേണം. ഉപേക്ഷിച്ച നിലയിൽ എന്തു കണ്ടാലും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ അറിയിക്കണം. തീർഥാടകരുടെ സംശയങ്ങൾക്കു മറുപടി നൽകാൻ കഴിയുന്ന വിധത്തിൽ പൊലീസ് എല്ലാ കാര്യങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

