ന്യൂഡൽഹി: ഗുരുദ്വാരയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സൈന്യത്തിൽ നിന്ന് പുറത്താക്കിയ ക്രിസ്ത്യൻ ഉദ്യോഗസ്ഥന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. സഹപ്രവർത്തകരായ സിഖ് സൈനികരുടെ വിശ്വാസത്തെ മാനിക്കാത്ത ഉദ്യോഗസ്ഥൻ ‘കലഹപ്രിയൻ’ ആണെന്നും സൈനികനാകാൻ അയോഗ്യനാണെന്നും കോടതി നിരീക്ഷിച്ചു.
മുൻ സൈനിക ഉദ്യോഗസ്ഥനായ സാമുവൽ കമലേശൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം. ‘കലഹപ്രിയർ’ സൈന്യത്തിന് ആവശ്യമില്ല: സുപ്രീം കോടതി അച്ചടക്കം ഏറ്റവും പ്രധാനമായ സൈന്യത്തിൽ ഇത്തരം ഉദ്യോഗസ്ഥർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് കോടതി ചോദിച്ചു.
“അദ്ദേഹം ഒരു മികച്ച ഉദ്യോഗസ്ഥനായിരിക്കാം, പക്ഷേ ഇന്ത്യൻ സൈന്യത്തിന് തീർത്തും അയോഗ്യനാണ്. ഇത്തരം കലഹപ്രിയരെ സൈന്യത്തിന് ആവശ്യമില്ല.
അദ്ദേഹത്തെ പുറത്താക്കിയ നടപടി തികച്ചും ശരിയാണ്,” കോടതി വ്യക്തമാക്കി. സൈന്യത്തിന് നിലവിൽ നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്നും അതിനിടയിൽ ഇത്തരം വിഷയങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
3-ാം കാവൽറി റെജിമെന്റിൽ ലഫ്റ്റനന്റ് ആയിരുന്ന സാമുവൽ കമലേശനെ അച്ചടക്ക ലംഘനത്തിനാണ് പുറത്താക്കിയത്. ഗുരുദ്വാരയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനുള്ള കമാൻഡിംഗ് ഓഫീസറുടെ നിർദ്ദേശം, അത് തന്റെ ക്രിസ്തീയ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിക്കുകയായിരുന്നു.
ഈ നടപടി ശരിവെച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെയാണ് സാമുവൽ സുപ്രീം കോടതിയെ സമീപിച്ചത്. മേലുദ്യോഗസ്ഥന്റെ നിർദ്ദേശം അനുസരിക്കാത്തത് ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ഹൈക്കോടതിയും വിലയിരുത്തിയിരുന്നു.
2017-ലാണ് സാമുവൽ കമലേശൻ സൈന്യത്തിന്റെ ഭാഗമായത്. ജാട്ട്, രജപുത്, സിഖ് വിഭാഗങ്ങളിൽ നിന്നുള്ള സൈനികർക്ക് ഭൂരിപക്ഷമുള്ള റെജിമെന്റിലാണ് അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്.
2021-ൽ പെൻഷനും ഗ്രാറ്റുവിറ്റിയും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാതെയാണ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. റെജിമെന്റിൽ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എല്ലാ മതസ്ഥർക്കുമായി പൊതുവായ ഒരിടം ഉണ്ടായിരുന്നില്ലെന്നും സാമുവൽ വാദിച്ചു.
കൂടുതൽ വാർത്തകൾക്കായി newskerala.net സന്ദർശിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

