സ്വർണവില ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും നിരാശ സമ്മാനിച്ച് വീണ്ടും കത്തിക്കയറുന്നു. കേരളത്തിൽ ഇന്ന് പവൻവില 1,400 രൂപയുടെ ഒറ്റക്കുതിപ്പുമായി 93,160 രൂപയിലെത്തി.
175 ഉയർന്ന് 11,645 രൂപയാണ് ഗ്രാം വില. രണ്ടാഴ്ചയ്ക്കു ശേഷമാണ് പവൻ വീണ്ടും 93,000 രൂപ ഭേദിച്ചത്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സ്വർണത്തേരോട്ടം.
രാജ്യാന്തര വില ഔൺസിന് 4,040 ഡോളറിൽ നിന്ന് 4,146 ഡോളറിലേക്ക് മുന്നേറി. ഇതേ ട്രെൻഡ് നിലനിന്നാൽ കേരളത്തിൽ വില ഇനിയും കൂടും.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രദാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിൽ തുടരുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നു.
അതായത്, ഡോളർ കരുത്ത് നേടിയിട്ടും സ്വർണത്തിന് ഡിമാൻഡ് കുറയുന്നില്ലെന്നത് വിലയെയും മുന്നോട്ടുനയിക്കുന്നു. ഇന്ത്യൻ രൂപ ഇന്ന് ഡോളറിനെതിരെ 16 പൈസ ഉയർന്ന് 89.07ൽ ആണ് വ്യാപാരം തുടങ്ങിയത്.
രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ സ്വർണവില ഇന്നു കേരളത്തിൽ ഇതിലുമധികം കൂടുമായിരുന്നു.
കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് 145 രൂപ വർധിച്ച് 9,630 രൂപയായി. വെള്ളിവിലയും മുന്നേറ്റത്തിലാണ്; ഗ്രാമിന് 3 രൂപ ഉയർന്ന് 168 രൂപ.
അതേസമയം, മറ്റൊരുവിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണത്തിന് നൽകിയ വില ഗ്രാമിന് 145 രൂപ ഉയർത്തി 9,580 രൂപയാണ്. ∙ 14 കാരറ്റ് സ്വർണവില ഗ്രാമിന് 110 രൂപ കൂടി 7,460 രൂപയായി.
∙ 9 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപ ഉയർന്ന് 4,815 രൂപ. ∙ വെള്ളിവില ഗ്രാമിന് 165 രൂപ; കൂടിയത് 2 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

