എരുമേലി ∙ രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം എരുമേലിയിൽ സ്പോട്ട് ബുക്കിങ് പുനരാരംഭിച്ചു. 4 കൗണ്ടറുകളാണ് എരുമേലിയിലുള്ളത്. ക്ഷേത്രം നടപ്പന്തലിന്റെ എതിർ വശത്ത് സ്റ്റേഡിയം മൈതാനത്താണ് കൗണ്ടർ പ്രവർത്തിക്കുന്നത്.
ബുക്കിങ് കൗണ്ടറിലേക്ക് പോകുന്ന വഴി അടച്ചുകെട്ടിയത് തീർഥാടകരെ വലയ്ക്കുന്നുണ്ട്. റോഡിൽനിന്ന് സ്റ്റേഡിയം മൈതാനത്തെ ബുക്കിങ് കൗണ്ടർ ഭാഗത്തേക്ക് നേരിട്ടു പ്രവേശിക്കാവുന്ന ഭാഗത്തു ഗേറ്റ് അടച്ചിരിക്കുകയാണ്.
തീർഥാടകർ ബുക്കിങ് കേന്ദ്രം അന്വേഷിച്ച് അലയുന്ന സാഹചര്യവുമുണ്ട്.
കുറിതൊടാൻ മാർഗമില്ല
പേട്ട തുള്ളിയ ശേഷം എത്തുന്ന തീർഥാടകർ ക്ഷേത്രക്കടവിൽ കുളിച്ച ശേഷം കുറിതൊടാൻ കഴിയാതെ ബുദ്ധിമുട്ടുന്നു. തീർഥാടകർക്ക് കുറി തൊടാൻ ഭസ്മവും ചന്ദനവും കുങ്കുമവും സൗജന്യമായി നൽകണമെന്നാണ് ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചിട്ടുള്ളത്.
കഴിഞ്ഞ വർഷം നടപ്പന്തലിലെ നിലക്കണ്ണാടിക്കു മുന്നിൽ ഇവ ദേവസ്വം ബോർഡ് ലഭ്യമാക്കിയിരുന്നു. എന്നാൽ ഈ വർഷം മിക്ക ദിവസങ്ങളിലും കുറി തൊടാൻ ഭസ്മമോ ചന്ദനമോ കുങ്കുമമോ വയ്ക്കുന്നുന്നില്ല.
തീർഥാടകർക്ക് ക്ഷേത്ര പരിസരത്ത് ശുദ്ധജലം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
പൊടി ശല്യം രൂക്ഷം
എരുമേലി നഗരത്തിലും പേട്ടതുള്ളൽ പാതയിലും പൊടി ശല്യം രൂക്ഷം. പേട്ടതുള്ളൽ പാതയിൽ നിശ്ചിത ഇടവേളകളിൽ വെള്ളം നനയ്ക്കുന്നതിനു പഞ്ചായത്ത് കരാർ നൽകിയിട്ടുണ്ടെങ്കിലും പൊടിക്ക് പരിഹാരമായില്ല. പൊടി ശല്യം മൂലം കച്ചവടക്കാർക്കും ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നെന്നും പരാതിയുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

