വെള്ളരിക്കുണ്ട് ∙ നട്ടുനച്ചുണ്ടാക്കിയതു കച്ചവടക്കാക്കു വേണ്ടാതെ വന്നപ്പോൾ തമ്പാനെ സഹായിച്ച് കൃഷി വകുപ്പ് ജീവനക്കാർ. ബളാൽ അരീങ്കല്ല് ഉന്നതിയിലെ വയോധികനായ താഴത്തുവീട്ടിൽ തമ്പാൻ കൃഷി ചെയ്തുണ്ടാക്കിയ ചേമ്പ് വ്യാപാരികൾ വാങ്ങാതിരുന്നപ്പോഴാണു കൃഷിഭവനിലെയും പഞ്ചായത്തിലെയും ജീവനക്കാർ ഇവ വില കൊടുത്തുവാങ്ങിയത്.
ഇന്നലെ രാവിലെയാണ് തമ്പാൻ വീട്ടുസാധനങ്ങൾ വാങ്ങാൻ ഒരു മാർഗവുമില്ലാതെ വിഷമിച്ചപ്പോൾ ചേമ്പ് കിളച്ച് ബളാലിലെ വിവിധ കടകളിൽ വിൽക്കാൻ ചെന്നത്.
ചേമ്പിന് ചെലവ് കുറവാണെന്നും പറഞ്ഞ് ആരും വാങ്ങാതെ വിഷമിച്ചിരിക്കുമ്പോഴാണ് കൃഷിഭവനിൽ കൊടുക്കാൻ തമ്പാനോട് ആരോ പറഞ്ഞത്. ഉടൻ തമ്പാൻ ചേമ്പുമായി കൃഷിഭവനിലെത്തി സങ്കടമറിയിച്ചു.
അസി. കൃഷി ഓഫിസർ കെ.ശ്രീജ ഉടൻ തന്നെ ചേമ്പ് തൂക്കിനോക്കി.
പഞ്ചായത്തിലെ ജീവനക്കാരോടും ഈ വിവരം പറഞ്ഞു.
സെക്രട്ടറിയുടെ ചുമതലയുള്ള കെ.മധുവിന്റെ നിർദേശപ്രകാരം ജീവനക്കാർ എല്ലാവരും കൂടി കിലോഗ്രാമിന് 50 രൂപ നിരക്കിൽ മുഴുവൻ ചേമ്പും വാങ്ങി. 60 വയസ്സ് കഴിഞ്ഞ താഴത്തുവീട്ടിൽ തമ്പാന് സ്വന്തമായി 10 സെന്റ് ഭൂമിയാണുള്ളത്.
വീടിനോട് ചേർന്ന് രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. ഇത്തവണ കൃഷികൾ പകുതിയിലധികം കാട്ടുപന്നികൾ നശിപ്പിച്ചു.
ചേമ്പ് കൂടാതെ കാച്ചിൽ, ചേന, പയർ, വെണ്ട, വാഴ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

