കക്കാനാട് ∙ പൗരോഹിത്യം ദൈവത്തിനും മനുഷ്യർക്കുമായി ഒരു വ്യക്തിക്ക് നടത്താവുന്ന സമർപ്പണത്തിന്റെ സൗന്ദര്യം സമ്പൂർണമായി വ്യക്തമാക്കുന്ന വിളിയാണെന്നും, അതുകൊണ്ടുതന്നെ ഏതു കാലഘട്ടത്തിലും പുരോഹിതന്റെ നിസ്വാർഥ സമർപ്പണം സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് അനിവാര്യമാണെന്നും സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ – രജത ജൂബിലി വർഷത്തിലുള്ളവരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയിലെ വിവിധ രൂപതകളിൽ നിന്നുമായി നാൽപതോളം വൈദികരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.
വൈദികർക്കു വേണ്ടിയുള്ള കമ്മിഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, സെക്രട്ടറി ഫാ. ടോം ഓലിക്കരോട്ട് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

