ശ്രീനഗറിൽ നിന്ന് കന്യാകുമാരിയിലേക്ക് നീളുന്ന ദേശീയപാതയുടെ (എൻഎച്ച്-44) ഭാഗമായ കർണാൽ ഹൈവേയിലൂടെ പോകുന്നവരുടെ ശ്രദ്ധാകേന്ദ്രമാണ് ഹി-മാൻ ധാബ. ഹരിയാനയിലെ കർണാൽ നഗരത്തെ രാജ്യതലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന ഈ ഹൈവേയിൽ, ഹി-മാൻ ധാബയുടെ അടുത്തെത്തുമ്പോൾ കാണാം വലിയ തിരക്ക്.
‘ബോളിവുഡിന്റെ ഹി-മാൻ’ എന്നറിയപ്പെടുന്ന, ഇതിഹാസ താരം ധർമേന്ദ്രയുടെ സ്വന്തം റസ്റ്റോറന്റ്. 6 പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിനപ്പുറം ബിസിനസ് മേഖലയിലും താനൊരു സൂപ്പർസ്റ്റാർ ആണെന്ന് തെളിയിച്ച വ്യക്തിയാണ് ബോളിവുഡിന്റെ എക്കാലത്തെയും ‘ആക്ഷൻ കിങ്’ ധർമേന്ദ്ര.
ബിസിനസിലേക്ക് ചുവടുവച്ചപ്പോഴും രണ്ടു കാര്യങ്ങളിൽ ധർമേന്ദ്ര ഉറച്ചുനിന്നു. ഒന്ന്, ബോളിവുഡിന്റെ ‘നൊസ്റ്റാൾജിയ’.
അതെ ബോളിവുഡ് തനിമ നിറഞ്ഞുനിൽക്കുന്നതാണ് ഹി-മാൻ ധാബ. ‘ഗരം ധരം ധാബ’ എന്ന റസ്റ്റോറന്റും അദ്ദേഹത്തിന്റെ സ്വന്തമാണ്.
ധർമേന്ദ്രയുടെ സിനിമകളുടെ തീമിലാണ് റസ്റ്റോറന്റുകൾ. പ്രകൃതിസ്നേഹമാണ് രണ്ടാമത്തേത്.
മുംബൈയ്ക്കും പൂനെയ്ക്കും മധ്യേയുള്ള, മലയോരമായ ലോണാവാലയിൽ 100 ഏക്കറിൽ ധർമേന്ദ്ര സജ്ജമാക്കിയ ഫാംഹൗസ് ഏറെ പ്രശസ്തം.
ഹരിതാഭനിറയുന്ന, അതിമനോഹരമായ ഈ ആഡംബര റിയൽ എസ്റ്റേറ്റ് പദ്ധതിക്ക് കോടികൾ വിലമതിക്കും. ധർമേന്ദ്ര തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഫാം ഹൗസിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ടായിരുന്നു.
സ്വിമ്മിങ് പൂൾ, പൂന്തോട്ടങ്ങൾ, അക്വ-തെറപ്പി തുടങ്ങിയവയാണ് ആകർഷണങ്ങൾ. ബോളിവുഡിലെ ഏറ്റവും സമ്പന്നനായ താരങ്ങളിലൊരാളുമായിരുന്നു ധർമേന്ദ്ര.
അദ്ദേഹത്തിന് 350-450 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. കുടുംബത്തിന്റെ (ഡിയോൾ ഫാമിലി) മൊത്തം ആസ്തി 1,000 കോടി രൂപയ്ക്കുമുകളിലും വരും.
പഞ്ചാബ് സ്വദേശിയായ ധർമേന്ദ്ര 1960ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്.
1966ലെ ‘ഫൂൽ ഓർ പത്തർ’ അദ്ദേഹത്തെ ഹിന്ദി സിനിമയിലെ സൂപ്പർതാരമാക്കി മാറ്റി. 300ലേറെ സിനിമകളിൽ അഭിനയിച്ച ധർമേന്ദ്രയുടെ എക്കാലത്തെയും ശ്രദ്ധേയവേഷമാണ് ‘ഷോലെ’യിലെ ‘വീരു’.
വിജയ്ത പ്രൊഡക്ഷൻസ് എന്ന പേരിൽ ബോളിവുഡിൽ പ്രൊഡക്ഷൻ കമ്പനിയും അദ്ദേഹം 1983ൽ തുടങ്ങിയിരുന്നു. മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരെ ബോളിവുഡിന് പരിചയപ്പെടുത്തിയ ‘ബേട്ടാബ് ആൻഡ് ബർസാത്’ എന്ന ചിത്രം വിജയ്ത ഫിലിംസിന്റെ ബാനറിലായിരുന്നു.
പേരക്കുട്ടിയായ കരൺ ഡിയോളിന്റെ ആദ്യ ചിത്രം ‘പൽ പൽ ദിൽ കെ പാസ്’ നിർമിച്ചതും ധർമേന്ദ്രയാണ്.
ആഡംബര വാഹനങ്ങളെ ഇഷ്ടപ്പെടുന്ന വ്യക്തിയുമായിരുന്നു ധർമേന്ദ്ര. റേഞ്ച് റോവർ ഇവോക്ക്, മെഴ്സിഡീസ്-ബെൻസ് എസ്എൽ500, പഴയകാല ഫിയറ്റ് എന്നിവ അദ്ദേഹത്തിന്റെ ഗാരിജിൽ കാണാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

