കോന്നി ∙ ടൗണിൽ പണികൾക്കായി വൈദ്യുതി വിതരണം നിർത്തി വച്ചത് രാത്രി വൈകിയും പുനഃസ്ഥാപിക്കാതിരുന്നത് ദുരിതമായി. കെഎസ്ഇബി സെക്ഷൻ ഓഫിസിന്റെ പരിധിയിൽ ഇന്നലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ, രാവിലെ 8 മുതൽ മുടങ്ങിയ വൈദ്യുതി രാത്രി 8 വരെയും പുനഃസ്ഥാപിച്ചില്ല. 11 കെവി ലൈനിലെ പണികൾക്കായാണ് വിതരണം നിർത്തിവച്ചത്.
ഇതോടെ ടൗണിലെ വ്യാപാര സ്ഥാപനങ്ങളുടെയും മെഡിക്കൽ സ്റ്റോർ, ബേക്കറി, ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ചു.
വീടുകളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിന് ഉൾപ്പെടെ പ്രയാസം നേരിട്ടു. കോന്നി ടൗൺ, മാരൂർ പാലം, പൊലീസ് സ്റ്റേഷൻ, കോന്നി ബസ് സ്റ്റാൻഡ്, ആനക്കൂട്, സിവിൽ സ്റ്റേഷൻ, മാങ്കുളം, ചൈനാമുക്ക്, ആർവിഎച്ച്എസ് ഭാഗം, മാമൂട് എന്നീ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്.
കരാറെടുത്തവർ സമയബന്ധിതമായി പണികൾ പൂർത്തീകരിക്കാത്തതാണ് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ വൈകിയതെന്നും ഇന്ന് പ്രവൃത്തി ദിവസമായതിനാൽ ടൗണിൽ വൈദ്യുതി നൽകേണ്ടതിനാലാണ് വൈകിയും പണികൾ നടത്തിയതെന്നും അധികൃതർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

