പയ്യന്നൂർ ∙ വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന പയ്യന്നൂർ പോസ്റ്റ് ഓഫിസിലേക്ക് ജനങ്ങൾക്ക് പോകാൻ വഴിയില്ല. ടൗണിൽ വാടക കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിൽ എത്തണമെങ്കിൽ ഇരുചക്ര വാഹനങ്ങൾക്കിടയിലിലൂടെ സാഹസപ്പെട്ട് പോകണം.
റോഡിൽ നിന്ന് വിട്ടാണ് പോസ്റ്റ് ഓഫിസിലേക്കുള്ള വഴി. വഴിയിൽ മുഴുവൻ ഇരുചക്ര വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നു.
പോസ്റ്റ് ഓഫിസിലേക്ക് വാഹനത്തിൽ വരുന്നവർ ദൂരെ എവിടെയെങ്കിലും വാഹനം നിർത്തി പോസ്റ്റ് ഓഫിസിലേക്ക് വരണം. ഇരുചക്രവാഹനങ്ങൾ വഴിയിൽ നിർത്തിയിട്ടിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫിസിൽ വരുന്നവർക്ക് ഈ വഴിയിലേക്ക് ഇരുചക്രവാഹനം കയറ്റാനാവില്ല.
ഈ കെട്ടിടം വാടകയ്ക്ക് എടുക്കുമ്പോൾ മുന്നിലെ വഴിയായിരുന്നു പാർക്കിങ് ഏരിയയായി കാണിച്ചിരുന്നത്. എന്നാൽ അവിടെ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാൻ കെട്ടിട
ഉടമ തയാറാകുന്നില്ല. അത് ചെയ്യിക്കാൻ പോസ്റ്റ് മാസ്റ്ററും ശ്രമിക്കുന്നില്ല.
30 വർഷം മുൻപ് പോസ്റ്റ് ഓഫിസിന് കെട്ടിടം നിർമിക്കാൻ വിലകൊടുത്ത് വാങ്ങിയ സ്ഥലം കാടുകയറി കിടക്കുന്നു. അതിൽ കെട്ടിടം പണിയാൻ തയാറാകാതെയാണു പോസ്റ്റ് ഓഫിസ് വാടകക്കെട്ടിടത്തിൽ പ്രവർത്തിപ്പിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

