ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി. ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നത് ചർച്ചയായി.
എഐ, ടെക്നോളജി, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, പ്രതിരോധം, സുരക്ഷ തുടങ്ങിയ രംഗങ്ങളിൽ ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കും.
ഭീകരവാദത്തെ ചെറുക്കാനായി ‘ഇന്ത്യ-ഇറ്റലി ജോയിന്റ് ഇനീഷ്യേറ്റീവ്’ മുഖേന ഒന്നിച്ചുപോരാടുന്നതും ഇരു നേതാക്കളും ചർച്ച ചെയ്തു. ജോർജ മെലോനിയുമായി സംസാരിച്ചുവെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ജനങ്ങൾക്ക് മെച്ചമാകുംവിധം കൂടുതൽ ശക്തമാവുകയാണെന്നും മോദി എക്സിൽ കുറിച്ചു.
ഗവേഷണം, ഇന്നൊവേഷൻ, സംസ്കാരിക മേഖലകളിലും ഇരു രാജ്യങ്ങളും സഹകരിക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളും പറഞ്ഞു.
ഇന്ത്യയുടെയും ഇറ്റലിയുടെയും സാമ്പത്തിക പുരോഗതി ഉന്നമിട്ടുള്ള ‘ജോയിന്റ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ 2025-29’ന് അനുസരിച്ചാണ് സഹകരണവും ചർച്ചകളും. 2026ൽ ഇന്ത്യ വേദിയാകുന്ന എഐ ഉച്ചകോടിക്ക് പൂർണ പിന്തുണ നൽകുന്നതായി മെലോനി വ്യക്തമാക്കി.
ഇന്ത്യയിലേക്ക് ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ഒഴുക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. 2000നുശേഷം ഇതിനകം ഈയിനത്തിൽ 400 കോടി ഡോളർ ഇന്ത്യയിലെത്തി.
ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2023-24 പ്രകാരം 1,500 കോടി ഡോളറാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

