കല്ലറ∙ കാട്ടുപന്നി ഇടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയിൽപെട്ട് പരുക്കേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ തെങ്ങുംകോട് വിപി സദനത്തിൽ പരേതനായ മോഹനന്റെയും പ്രസന്നകുമാരിയുടെയും ഏക മകൻ അഖിൽരാജ്(29) ആണു മരിച്ചത്.
കല്ലറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. വെള്ളി രാത്രിയായിരുന്നു സംഭവം.
സവാരി കഴിഞ്ഞ് മടങ്ങുമ്പോൾ കല്ലറ തറട്ട റോഡിൽ കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞ് അടിയിൽപെട്ട
അഖിൽ രാജിനു ഗുരുതരമായി പരുക്കേറ്റു. കാട്ടുപന്നി സംഭവ സ്ഥലത്തു തന്നെ ചത്തു.
അപകടത്തെത്തുടർന്ന് വാഹനം ഉയർത്തിയാണ് അഖിലിനെ പുറത്തെടുത്തത്. തലയ്ക്കു ഗുരുതര പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചു. മൂന്നു മാസം മുൻപ് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് കല്ലറ ജംക്ഷനിൽ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം വീട്ടിലെത്തിച്ചു സംസ്കാരം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

