തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുടെ മോഡലിൽ കൊച്ചിൻ ദേവസ്വത്തിലും വെട്ടിപ്പ് നടത്താൻ ശ്രമമുണ്ടായതായി മുൻ വിജിലൻസ് ഓഫീസറുടെ വെളിപ്പെടുത്തൽ. ചോറ്റാനിക്കര ക്ഷേത്രത്തിലാണ് വെട്ടിപ്പിന് ശ്രമം നടന്നതെന്നാണ് മുൻ എസ്പി ആർ കെ ജയരാജൻ്റെ വെളിപ്പെടുത്തല്‍.
ചോറ്റാനിക്കര ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വർണം പൂശാൻ 100 കോടി രൂപയുടെ പദ്ധതിയുമായി ബെംഗളൂരു സ്വദേശി എത്തി. മുകളിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗണശ്രാവൺ എന്ന ബെംഗളൂരുകാരൻ എത്തിയത്.
അന്വേഷണത്തില്‍ ഇയാൾ തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെ ബോർഡിൽ അറിയിച്ചു. ഇതോടെയാണ് തട്ടിപ്പ് പദ്ധതി വേണ്ടെന്ന് വെച്ചതെന്നും മുൻ എസ്പി ആർ കെ ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ വെളിപ്പെടുത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

