കോഴിക്കോട് ∙ ചെറുകിട, ഇടത്തരം വിതരണ വ്യാപാരികളും കച്ചവടക്കാരും തൊഴിലാളികളും പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവരെ സഹായിക്കുന്നതിനും ഉപഭോക്തൃ സ്റ്റാർട്ടപ് ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും സൗകര്യമൊരുക്കാൻ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ (സിജിഡിഎ) ആഭിമുഖ്യത്തിൽ വിവിധ സംഘടന ഭാരവാഹികളുടെ സംയുക്തയോഗം തീരുമാനിച്ചു.
പ്രാരംഭ പ്രവർത്തനമായി ജിഞ്ചർ കാൻഡി നിർമാതാക്കളായ ദ ഗ്രേറ്റ് ഇന്ത്യൻ പ്രോഡക്ട്സ് ചെയർമാൻ ടി. അബ്ദുൽ മജീദുമായി ചർച്ച നടത്തി.
ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നാനോ ഇൻഡസ്ട്രിയൽ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും നടത്തിയ പ്രാരംഭ ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടത്തിയ ചർച്ചയിൽ പ്രസിഡന്റ് ഷെവലിയാർ സി.ഇ.ചാക്കുണ്ണി, സെക്രട്ടറി ജിയോ ജോബ് പി (എറണാകുളം), ഖജാൻജി സി.സി.മനോജ്, കുന്നോത്ത് അബൂബക്കർ, വ്യാപാരി സംഘടനകളെ പ്രതിനിധീകരിച്ച് സിറ്റി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.പി.സുധാകരൻ, ജനറൽ സെക്രട്ടറി നോവെക്സ് സി.കെ.മൻസൂർ, അഖിലേന്ത്യ ആയുർവേദിക് സോപ്പ് മാനുഫാക്ചറിങ് സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.മോഹൻ കുമാർ (തിരുവനന്തപുരം), സിജിഡിഎ നിയമോപദേഷ്ടാവ് അഡ്വ. എം.കെ.അയ്യപ്പൻ, ദ ഗ്രേറ്റ് ഇന്ത്യൻ പ്രോഡക്ട്സ് ചെയർമാൻ ടി.
അബ്ദുൽ മജീദ്, കെ.ജോസ് (വയനാട്), എം.എം.ബഷീർ (പാലക്കാട്) എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

