കോഴിക്കോട് ∙ തിരഞ്ഞെടുപ്പ് സമയത്ത് മദ്യ ലഭ്യത കുറയ്ക്കുമെന്ന് വാക്കു തന്നിട്ട്, അധികാരം ലഭിച്ചപ്പോൾ വ്യാപകമായി ബാറുകൾ തുറന്ന എൽഡിഎഫിന്റെ വഞ്ചനയ്ക്കുള്ള മറുപടി തിരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് മദ്യ നിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസന്റ് മാളിയേക്കൽ.
കേരള മദ്യ നിരോധന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘തിരഞ്ഞെടുപ്പ് ഇടപെടൽ ജാഥ’യ്ക്ക് നന്മണ്ടയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘നിലവിലുള്ളതിനെക്കാൾ ഒരു തുള്ളി മദ്യം പോലും ഞങ്ങൾ കൂടുതലായി വിൽക്കില്ല’ എന്ന് ഉറപ്പു നൽകിയവർ 9 വർഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് ബാറുകൾ ഇരട്ടിയാക്കി. പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ ഒരു ബാർ മാത്രമുണ്ടായിരുന്ന കോഴിക്കോട് ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 41 ബാറുകളാണ്’ – അദ്ദേഹം പറഞ്ഞു.
കേരള മദ്യ നിരോധന സമിതി സംസ്ഥാന കോഓർഡിനേറ്റർ പ്രഫ.
ടി.എം.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജാഥയ്ക്ക് വേങ്ങേരി, കക്കോടി, കാക്കൂർ, തലക്കുളത്തൂർ പറമ്പത്ത് എന്നിവിടങ്ങളിൽ സ്വീകരണം ലഭിച്ചു.
ജാഥാ ക്യാപ്റ്റൻ ചൈത്രം രാജീവൻ, വൈസ് ക്യാപ്റ്റൻ ബി.ആർ.കൗസല്യ, മദ്യ നിരോധന മഹിളാ വേദി സംസ്ഥാന പ്രസിഡന്റ് പ്രഫ. ഒ.ജെ.ചിന്നമ്മ, കൃഷ്ണൻ പൊയിലിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

