വണ്ണപ്പുറം ∙ യാത്രക്കാരുടെ തിരക്ക് ഏറെയുള്ള വണ്ണപ്പുറം – ചേലച്ചുവട് റൂട്ടിൽ ഉച്ചയ്ക്ക് ഒരു മണിക്കൂറിലേറെ ബസുകൾ ഇല്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. 12.40ന് ഇതു വഴി തങ്കമണിക്ക് കെഎസ്ആർടിസി പോയാൽ പിന്നീട് 1.50 നാണ് അടുത്ത ബസ്.
ഒരു മണിക്കൂർ പത്ത് മിനിറ്റ് ഇടവേളയുണ്ട്. 1.50 നുള്ള സ്വകാര്യ ബസ് 1.30 ആകുമ്പോൾ വണ്ണപ്പുറത്ത് എത്തും.
ബസ് സ്റ്റാൻഡോ കാത്തിരിപ്പു കേന്ദ്രമോ ഇല്ലാത്തതിനാൽ വഴിയോരത്ത് തന്നെ പൊരി വെയിലത്ത് ബസ് നിർത്തിയിടും. അര മണിക്കൂറോളം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർ വിയർത്ത് ദുരിതം സഹിച്ചു വേണം ബസിൽ ഇരിക്കാൻ. മുൻപ് 1.20ന് വണ്ണപ്പുറത്തു നിന്ന് ചേലച്ചുവടിന് ഉണ്ടായിരുന്ന കെഎസ്ആർടിസി സ്വകാര്യ ബസുകളുമായി ഒത്തു കളിച്ച് സർവീസ് നിർത്തിയതാണ് യാത്രക്കാർക്ക് ദുരിതമായതെന്നാണ് ആരോപണം. വണ്ണപ്പുറം മേഖലയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കു മുൻപ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി കൂടിയിരുന്നു.
അന്ന് എടുത്ത പല തീരുമാനങ്ങളും അധികൃതർ നടപ്പിലാക്കിയിട്ടില്ല.
സ്ഥിരം പെർമിറ്റ് ഉള്ള ചില സ്വകാര്യ ബസുകൾ പല ദിവസങ്ങളിലും ട്രിപ്പുകൾ മുടക്കുന്നത് പതിവാണ്. ഈ പരാതി ഗതാ ഗത വകുപ്പ് അധികൃതരെയും പൊലീസിനെയും അറിയിച്ചതാണ്.
എന്നാൽ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചില ബസുകൾ വൈകുന്നേരം അഞ്ചര കഴിഞ്ഞാൽ ട്രിപ്പുകൾ മുടക്കുന്നതും പതിവാണ്.
അതേസമയം ശബരിമല സർവീസ് പോയതു കൊണ്ടാണ് ട്രിപ്പുകൾ മുടങ്ങുന്നതെന്നും ശബരിമല ഓട്ടം കഴിഞ്ഞാൽ ഉടൻ തന്നെ ബസുകൾ ഓടുമെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

