നാഗർകോവിൽ ∙ പത്മനാഭപുരത്തുള്ള കൽക്കുളം ഹയർസെക്കൻഡറി സ്കൂളിന്റെ നവീകരണ പ്രവർത്തനം തുടങ്ങി. 3.70 കോടി രൂപ ചെലവിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
തിരുവിതാം കൂറിന്റ തലസ്ഥാനം പത്മനാഭപുരത്തായിരുന്ന കാലത്ത് കൊട്ടാരത്തിനടുത്ത് നാണയമടിക്കുന്ന കമ്മട്ടം പ്രവർത്തിച്ചിരുന്നു. ഓടുമേഞ്ഞ പഴയരീതിയിൽ മേൽമുഖമുള്ള ഒരു കരിങ്കൽ നിർമിത കെട്ടിടത്തിലാണ് കമ്മട്ടം പ്രവർത്തിച്ചിരുന്നത്.
തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയപ്പോൾ ഈ കെട്ടിടം ജീർണിക്കാൻ തുടങ്ങി.
1956–ൽ കന്യാകുമാരി തമിഴ്നാടിനോട് ചേർത്തപ്പോൾ ഇത് മിഡിൽ സ്കൂളായി. 1962–ൽ ഹൈസ്കൂളായും 95–ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തി.
1.55 ഏക്കർ വിസ്തീർണം ഉള്ള ഇവിടെ ഒരു പ്രൈമറി സ്കൂളും ഉണ്ട്. ആറ് മുതൽ പ്ലസ് ടു വരെയുള്ള അഞ്ഞൂറോളം വിദ്യാർഥികൾ ഉള്ള ഇൗ വിദ്യാലയം നിലവിൽ തൊട്ടരികിലെ കോൺക്രീറ്റ് കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
നാല് ക്ലാസ് മുറികളും ഓഫിസ് റൂം ഉൾപ്പെ ടെയുള്ള പ്രധാനകെട്ടിടവും തമിഴ്നാട് സർക്കാരിന്റെ പാരമ്പര്യ മഹിമയുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ ഉണ്ടെങ്കിലും നാശത്തിന്റെ വക്കിലായിരുന്നു.
കുരങ്ങുകളുടെ ശല്യം കാരണം ഓടുകൾ മിക്കവയും നഷ്ടപ്പെട്ട പുരാതനമായ ഇൗ കെട്ടിടം തനിമ നഷ്ടപ്പെടാതെ പുനരുദ്ധരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ ത്തുടർന്നാണ് സർക്കാർ നടപടി.
സ്കൂളിന്റെ പൗരാണികമായ കെട്ടിടം അറ്റകുറ്റപ്പണികളില്ലാതെ നശിക്കുന്നതായി പത്രമാധ്യമങ്ങളിൽ വാർത്തകളും വന്നിരുന്നു. കഴിഞ്ഞ ഒരു മാസമായി പണികൾ നടന്നു വരികയാണ്.
മേൽക്കൂരകൾ മുഴുവനായും നീക്കി പുതിയ മേൽക്കൂരകൾ, ഓടുകൾ എന്നിവ സ്ഥാപിക്കാനാണ് പദ്ധതി. കെട്ടിടത്തിന്റെ തനിമ നഷ്ടപ്പെടാതെ ഒരു വർഷത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

