നടുവണ്ണൂർ ∙ കോടികൾ മുടക്കി കൊയമ്പ്രത്ത് കണ്ടി കടവിൽ കോൺക്രീറ്റ് പാലം വന്നിട്ടും നടുവണ്ണൂർ പഞ്ചായത്തിലെ അയനിക്കാട് തുരുത്തിലുള്ളവർക്ക് സാധനങ്ങൾ എത്തിക്കാൻ ഇന്നും തോണി തന്നെ ആശ്രയം. പാലം പൂർത്തീകരിച്ചിട്ട് മാസങ്ങളായെങ്കിലും അയനിക്കാട് ഭാഗത്ത് അപ്രോച്ച് റോഡ് ഇല്ലാത്തതാണ് പ്രദേശത്തുള്ളവർക്കു വിനയാകുന്നത്.
നടുവണ്ണൂർ മൂന്നു ഭാഗവും പുഴയാൽ ചുറ്റപ്പെട്ട
പ്രദേശത്തുള്ളവർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ നിലവിൽ റോഡ് സൗകര്യമില്ല. വീട് നിർമാണത്തിനുള്ള സാധന സാമഗ്രികൾ ഏറെ ബുദ്ധിമുട്ടിയാണ് സ്ഥലത്ത് എത്തിക്കുന്നത്.
ഉള്ളിയേരി പഞ്ചായത്ത് പരിധിയിൽ പാലം വരെ ടാറിട്ട റോഡുണ്ട്.
ഇവിടെ നിന്നും തോണിയിൽ കയറ്റി വേണം ടൈൽ ഉൾപ്പെടെയുള്ള നിർമാണ സാധനങ്ങൾ കടത്താൻ.
ഉള്ളിയേരി പഞ്ചായത്ത് ഭാഗത്ത് പാലത്തിനു അപ്രോച്ച് റോഡുണ്ട്. മറുഭാഗത്ത് താൽക്കാലിക കോണി വച്ചാണ് ആളുകൾ പാലത്തിലേക്ക് കയറുന്നത്.
നടുവണ്ണൂർ, ഉള്ളിയേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് കൊയമ്പ്രത്ത് കണ്ടി കടവ് പാലം.
59.4 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലത്തിന്റെ മാസങ്ങളായി. അയനിക്കാട് ഭാഗത്ത് സ്വകാര്യ വ്യക്തികളിൽ ചിലർ ഭൂമി വിട്ടു നൽകാൻ മടി കാണിക്കുന്നതാണു റോഡിനു തടസ്സമാകുന്നത്.
നടുവണ്ണൂർ പഞ്ചായത്തിന്റെ പരിധിയിൽ മക്കാട്ട് താഴെ വരെ മാത്രമേ റോഡ് സൗകര്യമുള്ളൂ.
മക്കാട്ട് താഴെ കഴിഞ്ഞാൽ ചെളി നിറഞ്ഞ കാടു കയറിയ ഇടവഴിയും വയൽ വരമ്പും താണ്ടി വേണം ആളുകൾക്ക് വഴി നടക്കാൻ. മഴ കനത്താൽ ഈ ഭാഗം വെള്ളത്തിൽ മുങ്ങും.
14 കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. ഉള്ളിയേരി, നടുവണ്ണൂർ ഭാഗങ്ങളിലെ സ്കൂളുകളിലാണ് അയനിക്കാട് തുരുത്തിലെ കുട്ടികൾ പഠിക്കുന്നത്.
കെ.എം.സച്ചിൻദേവ് എംഎൽഎയുടെ ഇടപെടലിൽ പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽ 4.3 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്.
അയനിക്കാട് പ്രദേശത്ത് 1 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കാൻ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നു. പഞ്ചായത്ത് അധികൃതർ പലതവണ റോഡിനായി ശ്രമിച്ചിട്ടും സ്ഥലം വിട്ടു നൽകാൻ ചിലർ മടിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

