ആഴ്ചയിലെ തിരക്കിട്ട ദിവസങ്ങൾക്കൊടുവിൽ, ഞായറാഴ്ച ഒരു അവധി ദിനം മാത്രമല്ല, ശരീരത്തെയും മനസ്സിനെയും റീചാർജ് ചെയ്യാനുള്ള അവസരം കൂടിയാണ്.
ഓഫീസിലെ സ്ട്രെസ്, യാത്ര, അന്തരീക്ഷ മലിനീകരണം എന്നിവയെല്ലാം നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം കെടുത്തിയിട്ടുണ്ടാകും. ജോലിക്കാരായാലും, വീട്ടമ്മമാരായാലും, വിദ്യാർത്ഥികളായാലും ഈ ഞായറാഴ്ച കുറഞ്ഞ സമയം കൊണ്ട് ചർമ്മത്തിന് തിളക്കം നൽകാനുള്ള മികച്ച ‘സെൽഫ് കെയർ’ ടിപ്പുകൾ ഇതാ: സ്റ്റെപ്പ് 1 ‘ഡീടോക്സ്’ ഓയിൽ ട്രീറ്റ്മെന്റ് ഈ റൂട്ടീൻ തുടങ്ങേണ്ടത് തലയോട്ടിയിൽ നിന്നാണ്.
ഒരു മണിക്കൂർ മുമ്പെങ്കിലും ഇത് ചെയ്യുന്നത് മികച്ച ഫലം നൽകും. ചേരുവ: ശുദ്ധമായ വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം എണ്ണ (Almond Oil) – 2 ടേബിൾ സ്പൂൺ.
എണ്ണ ചെറുതായി ചൂടാക്കി, വിരൽത്തുമ്പുകൾ ഉപയോഗിച്ച് തലയോട്ടിയിൽ 5-7 മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയിഴകൾക്ക് പോഷണം നൽകുകയും ചെയ്യും.
സ്റ്റെപ്പ് 2 ; ഫേസ് മാസ്ക് & റിലാക്സേഷൻ ആദ്യം നല്ലൊരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ശേഷം, 3-5 മിനിറ്റ് മുഖത്ത് ആവി പിടിക്കുന്നത് (Steam) സുഷിരങ്ങൾ തുറക്കാൻ സഹായിക്കും.
മുഖക്കുരു ഉള്ളവരും സുഷിരങ്ങൾ അടയ്ക്കാൻ ആഗ്രഹിക്കുന്നവരും ഒരു ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് മുഖത്ത് മൃദുവായി മസാജ് ചെയ്യുക. സ്ക്രബ്ബിംഗ്; ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കാൻ അരിപ്പൊടിയും പാലും ചേർത്ത മിശ്രിതം ഉപയോഗിച്ച് 1-2 മിനിറ്റ് മാത്രം മൃദുവായി സ്ക്രബ് ചെയ്യുക ചർമ്മത്തിന്റെ ആവശ്യകതയനുസരിച്ചുള്ള ഒരു മാസ്ക് ഉപയോഗിച്ച് മുഖത്തിന് ഉണർവ് നൽകാം.
വരണ്ട ചർമ്മം – തേൻ + തൈര് + ഒരു നുള്ള് മഞ്ഞൾ | ഇത് മുഖത്തും കഴുത്തിലും പുരട്ടി 15 മിനിറ്റ് വിശ്രമിക്കുക.
തണുത്ത വെള്ളത്തിൽ കഴുകാം. എണ്ണമയമുള്ള ചർമ്മം – കടലമാവ് + റോസ് വാട്ടർ, ഇത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് പുരട്ടുക.
ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകി കളയുക. തിളക്കത്തിന് – ഓട്സ് + പാൽ , ഓട്സ് നന്നായി അരച്ച് പാലുമായി കലർത്തി പായ്ക്ക് ഉപയോഗിക്കുക.
മാസ്ക് ഇട്ട ശേഷം ഒരു 10-15 മിനിറ്റ് ശാന്തമായി സംഗീതം കേട്ട് കണ്ണടച്ചിരിക്കുന്നത് മനസ്സിന് ഏറ്റവും നല്ല വിശ്രമം നൽകും.
ലിപ് സ്ക്രബ് : ഒരു നുള്ള് പഞ്ചസാരയും തേനും ചേർത്ത് ചുണ്ടിൽ മൃദുവായി മസാജ് ചെയ്യുക. ഇത് ചുണ്ടിലെ മൃതകോശങ്ങൾ നീക്കി മൃദുത്വം നൽകും.
ലിപ് മാസ്ക് & ഐ മാസ്ക് : ലിപ് സ്ക്രബ് ചെയ്ത ശേഷം അൽപ്പം വെളിച്ചെണ്ണയോ ബദാം എണ്ണയോ ചുണ്ടിൽ പുരട്ടുക (ലിപ് മാസ്ക്). ഒപ്പം കണ്ണിന് ചുറ്റുമുള്ള ക്ഷീണം മാറ്റാനായി ഒരു കോട്ടൺ പാഡ് തണുത്ത റോസ് വാട്ടറിൽ മുക്കി കൺപോളകളിൽ വെച്ച് 5 മിനിറ്റ് വിശ്രമിക്കുക.
സ്റ്റെപ്പ് 3; ബോഡി ക്ലെൻസിംഗ് & സ്ക്രബ്ബിംഗ് (കുളി സമയത്ത്) മൃതകോശങ്ങളെ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും ഇത് സഹായിക്കും. ഉപയോഗിക്കേണ്ട
ഹോം മെയ്ഡ് സ്ക്രബ് : കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത മിശ്രിതം. ചേരുവ: തരികളുള്ള കാപ്പിപ്പൊടി (2 ടേബിൾ സ്പൂൺ), പഞ്ചസാര (1 ടേബിൾ സ്പൂൺ), വെളിച്ചെണ്ണ (1 ടീസ്പൂൺ).
ഇളം ചൂടുവെള്ളത്തിൽ ശരീരം നന്നായി നനച്ച ശേഷം, ഈ സ്ക്രബ് ഉപയോഗിച്ച് കാൽമുട്ട്, കൈമുട്ട്, കഴുത്ത്, കൈകൾ, കാലുകൾ എന്നിവിടങ്ങളിൽ വൃത്താകൃതിയിൽ മൃദുവായി മസാജ് ചെയ്യുക. 5 മിനിറ്റിന് ശേഷം കഴുകി കളയുക.
ഹെയർ വാഷ്: , മുടി ഷാംപൂ ചെയ്ത് കണ്ടീഷണർ ഉപയോഗിച്ച് കഴുകിക്കളയുക. ഉണങ്ങിയ ശേഷം അൽപ്പം ഹെയർ സെറം ഉപയോഗിക്കുക.
ടിപ്സ്; ഈ സമയത്ത് ഒരു ലൂഫ (Loofah)യിൽ ബോഡി വാഷ് ഉപയോഗിച്ച് ശരീരം വീണ്ടും കഴുകുന്നത് കൂടുതൽ ഫ്രഷ്നസ് നൽകും. അൽപ്പം സുഗന്ധമുള്ള എണ്ണകളോ ബാത്ത് സാൾട്ടുകളോ ചേർത്ത് ചൂടുവെള്ളത്തിൽ കുളിക്കുന്നത് പേശികൾക്ക് അയവ് നൽകുകയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യും.
സ്റ്റെപ്പ് 4; മോയ്സ്ചറൈസിംഗ് & ഫിനിഷിംഗ് ചർമ്മ സംരക്ഷണം പൂർത്തിയാകണമെങ്കിൽ ഈർപ്പം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ബോഡി: കുളി കഴിഞ്ഞ് ശരീരം ടവൽ കൊണ്ട് ഒപ്പിയെടുത്ത ശേഷം, ഒരു നല്ല ബോഡി ബട്ടർ അല്ലെങ്കിൽ കട്ടിയുള്ള മോയ്സ്ചറൈസിംഗ് ലോഷൻ ഉപയോഗിച്ച് ശരീരം മുഴുവൻ നന്നായി മസാജ് ചെയ്യുക.
ഇത് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്തും. ഫേസ്: ഫേസ് മാസ്ക് കഴുകി കഴിഞ്ഞാൽ ഉടൻ, ഹൈലുറോണിക് ആസിഡ് സെറം (Hyaluronic Acid Serum) പോലുള്ള ഒരു സെറം ഉപയോഗിച്ച് മസാജ് ചെയ്യുക.
ശേഷം നൈറ്റ് ക്രീം പുരട്ടി എന്ന് ഉറപ്പ് വരുത്തുക. ഈ റൂട്ടീൻ ഉപയോഗിച്ച് ഈ ഞായറാഴ്ച നിങ്ങൾക്ക് അടിമുടി ഒരു മാറ്റം വരുത്താൻ സാധിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

