കൊച്ചി ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുകൾ രേഖപ്പെടുത്താനുള്ള വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തിലേക്കുള്ള യാത്ര തുടങ്ങി. ജില്ലയിലെ വോട്ടിങ് യന്ത്രങ്ങൾ കച്ചേരിപ്പടിയിൽ കോർപറേഷനു കീഴിലുള്ള ഓൾഡ് ഉഷ ടൂറിസ്റ്റ് ഹോമിലാണു സൂക്ഷിച്ചിരുന്നത്.
ഇവിടെ നിന്നു ജില്ലയുടെ വിവിധ മേഖലകളിലേക്കു വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോകുന്ന ജോലികളാണ് ആരംഭിച്ചത്. 4650 കൺട്രോൾ യൂണിറ്റുകളും 11660 ബാലറ്റ് യൂണിറ്റുകളുമാണു ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്.
വോട്ടിങ് യന്ത്രങ്ങൾ പ്രവർത്തന സജ്ജമാണോ എന്നുള്ള പരിശോധനകൾ വിവിധ ഘട്ടങ്ങളിൽ പൂർത്തിയാക്കിയിരുന്നു.
തിരഞ്ഞെടുപ്പു ചുമതലയുള്ള ഉദ്യോഗസ്ഥർക്കു പുറമേ വോട്ടിങ് യന്ത്രങ്ങൾ നിർമിച്ച കമ്പനി ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും കൂടി സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനകൾ. ഇതിനു ശേഷം പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കിയ വോട്ടിങ് യന്ത്രങ്ങളാണു ജില്ലയുടെ വിവിധ താലൂക്കുകളിലേക്കു കൊണ്ടു പോകുന്നത്.
ജില്ലയിൽ 111 തദ്ദേശ സ്ഥാപനങ്ങളിലായി മൊത്തം 3014 പോളിങ് സ്റ്റേഷനാണുള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

