തിരുവനന്തപുരം∙ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുതിയ മെത്രാന്മാരായി കുര്യാക്കോസ് മാർ ഒസ്താത്തിയോസും യൂഹാനോൻ മാർ അലക്സിയോസും അഭിഷിക്തരായി. തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനായാണ് മാർ അലക്സിയോസ് സ്ഥാനമേറ്റത്.
മാർ ഒസ്താത്തിയോസ് യൂറോപ്പിലെ മലങ്കര കത്തോലിക്കാ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റർ പദവി വഹിക്കും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യകാർമികനായി. മോൺ.
യൂഹാനോൻ കുറ്റിയിൽ മെത്രാനായി അഭിഷിക്തനായതിനു പിന്നാലെ യൂഹാനോൻ മാർ അലക്സിയോസ് എന്ന പേരു സ്വീകരിച്ചു. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എന്ന പേരാണു മോൺ.കുര്യാക്കോസ് തടത്തിൽ സ്വീകരിച്ചത്.
രാവിലെ 8നു പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ സഭയിലെ എല്ലാ മെത്രാപ്പൊലീത്തമാരും സന്നിഹിതരായി.
മറ്റു സഭകളുടെ നേതൃനിരയിലുള്ളവരും പങ്കെടുത്തു. കോട്ടയം ആർച്ച് ബിഷപ് ഡോ.മാർ മാത്യു മൂലക്കാട്ട് വചനസന്ദേശം നൽകി.
പുതിയ മെത്രാൻമാർ വിശ്വാസപ്രഖ്യാപന പ്രതിജ്ഞാപത്രം ഒപ്പിട്ട് മാർ ക്ലീമീസിനു കൈമാറി. അതിനു പിന്നാലെയാണു പുതിയ പേര് സ്വീകരിച്ചത്.
അജപാലന അധികാരത്തിന്റെ അടയാളമായ അംശവടി കാതോലിക്കാ ബാവായും മറ്റ് മെത്രാപ്പൊലീത്തമാരും ചേർന്ന് ഇരുവർക്കും നൽകി.
കോട്ടയം അമയന്നൂർ തടത്തിൽ പരേതരായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1962 മാർച്ച് 27നു ജനിച്ച കുര്യാക്കോസ് മാർ ഒസ്താത്തിയോസ് തിരുവല്ല അതിഭദ്രാസനത്തിലെ അമയന്നൂർ സെന്റ് മേരീസ് ഇടവകാംഗമാണ്. 1987ൽ പൗരോഹിത്യം സ്വീകരിച്ചു.
2021 മുതൽ യുകെ റീജന്റെ സഭാതല കോഓർഡിനേറ്ററാണ്. യുകെയിലെ കവന്ററി, പ്ലിമോത്ത് ഇടവകകളുടെ വികാരിയാണ്.
കൊല്ലം കൊട്ടാരക്കര കിഴക്കേത്തെരുവിൽ കുറ്റിയിൽ പരേതനായ രാജന്റെയും ഓമനയുടെയും മകനായി 1982 മേയ് 30നു ജനിച്ച യൂഹാനോൻ മാർ അലക്സിയോസ് മേജർ അതിഭദ്രാസന ചാൻസലർ, സഭാ നിയമ അധ്യാപകൻ, സഭയുടെ മാസ്റ്റർ ഓഫ് സെറിമണി, ദൈവവിളി കമ്മിഷൻ സെക്രട്ടറി എന്നീ പദവികളാണു വഹിച്ചിരുന്നത്.
കർദിനാളിന്റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008ൽ ആണു പൗരോഹിത്യം സ്വീകരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

