കൊൽക്കത്ത: വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട ജോലിഭാരംമൂലം പശ്ചിമ ബംഗാളിൽ ഒരാൾ കൂടി ജീവനൊടുക്കി.
നാദിയ ജില്ലയിലെ ബൂത്ത് ലെവൽ ഓഫീസറും സ്വാമി വിവേകാനന്ദ സ്കൂളിലെ അധ്യാപികയുമായ റിങ്കു തരഫ്ദാർ (54) ആണ് മരിച്ചത്. കൃഷ്ണനഗറിലെ വീട്ടിൽ ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്ഐആർ) ചുമതല ലഭിച്ചതുമുതൽ റിങ്കു കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ newskerala.net നോട് പറഞ്ഞു. “ബിഎൽഒ ജോലി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമുണ്ടാകും.
എനിക്കത് താങ്ങാനാവില്ല,” എന്ന് റിങ്കുവിൻ്റെ മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ബിഎൽഒ ചുമതല ഏറ്റെടുത്തത് മുതൽ അവർ മാനസികമായി തളർന്നിരുന്നുവെന്ന് സഹോദരീ ഭർത്താവ് വ്യക്തമാക്കി.
“ഇത്രയധികം സമ്മർദ്ദമുണ്ടെന്ന് അവർ മുമ്പ് പറഞ്ഞിട്ടില്ല. ജോലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നതായി അടുത്തിടെ സൂചിപ്പിച്ചിരുന്നു.” കഴിഞ്ഞ ദിവസം ജൽപൈഗുരിയിലും സമാനമായ രീതിയിൽ ഒരു ബൂത്ത് ലെവൽ ഓഫീസർ ജീവനൊടുക്കിയിരുന്നു.
ജോലി സമ്മർദ്ദമാണ് മരണകാരണമെന്ന് ആ കുടുംബവും ആരോപിക്കുന്നു. എസ്ഐആർ പ്രക്രിയ നിർത്തിവെക്കണമെന്ന് മമത ബാനർജി ബംഗാളിൽ പുരോഗമിക്കുന്ന എസ്ഐആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു.
ആസൂത്രണമില്ലാതെ നിർബന്ധപൂർവം നടപ്പാക്കുന്ന ഈ പ്രക്രിയ കൂടുതൽ പേരുടെ ജീവനെടുക്കുമെന്നും നടപടികളുടെ നിയമസാധുതയെ തന്നെ ചോദ്യം ചെയ്യുമെന്നും മമത കത്തിൽ ചൂണ്ടിക്കാട്ടി. “എസ്ഐആർ പ്രക്രിയ ആരംഭിച്ച ശേഷം സംസ്ഥാനത്ത് 28 പേരാണ് മരിച്ചത്.
ഭയവും ആശങ്കയുമാണ് ചിലരുടെ മരണത്തിന് കാരണമെങ്കിൽ, മറ്റുചിലർക്ക് ജീവൻ നഷ്ടമായത് അമിത ജോലിഭാരവും സമ്മർദ്ദവും മൂലമാണ്,” മമത ബാനർജി പറഞ്ഞു. സമാനമായ സംഭവങ്ങൾ മധ്യപ്രദേശിലും ഗുജറാത്തിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലെ ഝബുവ ജില്ലയിൽ ബിഎൽഒ ആയിരുന്ന അധ്യാപകൻ ജീവനൊടുക്കി. ജോലിയിൽ വീഴ്ച വരുത്തിയെന്ന് കാണിച്ച് സസ്പെൻഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആത്മഹത്യ.
രാവും പകലും വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് സസ്പെൻഷൻ താങ്ങാനായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഗുജറാത്തിലും കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് ബിഎൽഒമാർ മരിച്ചിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക.
ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

