ആലങ്ങാട് ∙ നിർമാണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടപ്പോഴേക്കും കരുമാലൂർ പഞ്ചായത്തിലെ ഷാപ്പുപടി മന്ത്രി റോഡിൽ നിർമിച്ച കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴുന്നു. വാഹനയാത്രികർ അപകടത്തിൽപെടുന്നു.
ഇരുവശത്തെയും പാടശേഖരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു മാസങ്ങൾക്കു മുൻപു പുതുതായി നിർമിച്ച കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡിൽ വിരിച്ച ടൈലുകളാണു താഴേക്ക് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ടൈലുകൾ ഇളകി മാറ്റി വച്ച അവസ്ഥയിലാണ്.
അതിനാൽ അരികു ചേർന്നു പോകുന്ന വാഹനങ്ങൾ കുഴിയിൽ ചാടി നിയന്ത്രണം തെറ്റുന്നു.
ആലുവ– പറവൂർ റോഡിലെ ഷാപ്പുപടി കവലയിൽ നിന്ന് പുറപ്പിള്ളിക്കാവ് ഭാഗത്തേക്കും റഗുലേറ്റർ കം ബ്രിജിലേക്കും എളുപ്പത്തിൽ എത്തിച്ചേരുന്നതിനുള്ള പ്രധാന മാർഗമാണിത്. അതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.
ലക്ഷങ്ങൾ മുടക്കിയാണു ഷാപ്പുപടി മന്ത്രി റോഡിൽ രണ്ടിടത്തായി കലുങ്ക് നിർമിച്ചത്. നിർമാണം കഴിഞ്ഞു മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ടൈലുകൾ ഇടിഞ്ഞു താഴേക്ക് ഇരിക്കാൻ തുടങ്ങിയതോടെ നിർമാണ പ്രവർത്തനത്തിൽ ക്രമക്കേടു നടന്നിട്ടുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
എത്രയും വേഗം ഇടിഞ്ഞഭാഗം കൃത്യമായി ഉറപ്പിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

